COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു
- Published by:user_49
- news18-malayalam
Last Updated:
രോഗം ആരംഭിച്ച ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,65,386 ആയി ഉയര്ന്നതോടെ ആഗോളതലത്തില് കോവിഡ് മോശമായി ബാധിച്ച പത്തു രാജ്യങ്ങളില് ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ ഒമ്പതാമത് എത്തിയത്.
ചൈനയുടെ ഔദ്യോഗിക കണക്കനുസരിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 83,000 ആണ്, ഇതുവരെ 4,634 പേർ മരിച്ചു. അതേസമയം വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള് പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില് ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്.
TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]കൊറോണ വൈറസ് കേസുകൾ കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ആഗോളതലത്തിൽ 57 ലക്ഷത്തിലധികം ആളുകളെ ഇതുവരെ ബാധിക്കുകയും ചെയ്തു.
advertisement
Location :
First Published :
May 29, 2020 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു