TRENDING:

India Vs England T20I | ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ കൊമ്പു കോർത്ത് ബട്ട്‌ലറും കോഹ്ലിയും

Last Updated:

ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിൽ വാക്ക് പോരാട്ടം ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലെ അവസാന ടി 20 യിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീം. പരമ്പര നേടാൻ നിർണായകമായ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് സ്വന്തമാക്കി. ടോസ് നഷ്ടമായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ബാറ്റിങ്ങിന് ഇയോൻ മോർഗൻ ക്ഷണിക്കുകയായിരുന്നു. ഇന്ത്യ അടിച്ചെടുത്ത 225 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്ട്ലറും പൊരുതിയെങ്കിലും ഭുവനേശ്വർ കുമാറിന്റെയും ഷർദുൽ ഠാക്കൂറിന്റെയും ഹർദ്ദിക് പാണ്ഡ്യയുടെയും മിന്നുന്ന ബൗളിംഗ് പ്രകടനം ഇന്ത്യക്ക് വിജയമൊരുക്കി. ഭുവനേശ്വർ കുമാറിന്റെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് കൂടിയായിരുന്നു കഴിഞ്ഞ മത്സരം.
advertisement

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും തകർപ്പൻ അർധസെഞ്ചുറികളുടെ കരുത്തിലാണ് രണ്ടു വിക്കറ്റ് നഷ്ടത്തോടെ 20 ഓവറിൽ 224 റൺസെടുത്തത്. 52 പന്തിൽ 80 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ 34 പന്തിൽ 64 റൺസെടുത്തപ്പോൾ 17 പന്തിൽ 32 റൺസെടുത്ത സൂര്യകുമാർ യാദവും 17 പന്തിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്ന ഹർദിക് പാണ്ഡ്യയും മോശമായില്ല.

advertisement

Also Read- ടി20യിൽ ഭുവനേശ്വർകുമാർ ബുമ്രയേക്കാൾ അപകടകാരി; തിരിച്ചുവരവ് ഗംഭീരമാക്കി ഭുവി

ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ റോയ് പൂജ്യത്തിന് പുറത്തായിരുന്നുവെങ്കിലും മലാന്റെയും ബട്ടറുടെയും പാർട്ണർഷിപ്പ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് തകർത്തത് ഭുവനേശ്വർ കുമാർ ബട്ട്ലറിനെ പുറത്താക്കിയായിരുന്നു. അർദ്ധ സെഞ്ചുറി നേടി ബാറ്റിങ് തുടരുകയായിരുന്ന ബട്ട്ലറിനെ 13ആം ഓവറിൽ ക്യാച്ചിലൂടെയാണ് ഭുവി പുറത്താക്കിയത്.

advertisement

ഇതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും തമ്മിൽ വാക്ക് പോരാട്ടം ഉണ്ടായത്. തിരിഞ്ഞു പോകുമ്പോൾ പറഞ്ഞ ബട്ട്ലറുടെ വാക്കുകളാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. തുടർന്ന്‌ വിട്ടുകൊടുക്കാതെ കോഹ്ലിയും അദ്ദേഹത്തിന് പിറകെ ചെന്നു. അമ്പയർ പിന്തിരിപ്പിച്ചതോടെ രംഗം ശാന്തമായി. ഇതേ തുടർന്ന് അമ്പയർ നിതിൻ മേനോനുമായി കോഹ്ലി ഏറെ നേരം തർക്കിച്ചിരുന്നു. കോഹ്ലിയെ പ്രകോപിപിച്ച ബട്ട്ലറുടെ വാക്കുകൾ വീഡിയോകളിൽ വ്യക്തമല്ല. ഇപ്പോൾ ടീം പൂനെയിലേക്ക് തിരിച്ചിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ഇന്ത്യയും മാർച്ച് 23ന് പുനെയിൽ വെച്ച് ഏറ്റുമുട്ടും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Virat Kohli, Jos Buttler In A Heated Exchange After Latter's Dismissal In 5th T20I.

മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs England T20I | ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ കൊമ്പു കോർത്ത് ബട്ട്‌ലറും കോഹ്ലിയും
Open in App
Home
Video
Impact Shorts
Web Stories