ബാഴ്സലോണയില്‍ ആയിരിക്കെ നിരവധി തവണ മെസ്സിക്ക് മുന്നില്‍ വന്നിട്ടുള്ള റയല്‍ മാഡ്രിഡ് വീണ്ടും എത്തുന്നുവെന്ന പ്രത്യേകതയാണ് ഈ മത്സരത്തിന്. ഒരിക്കല്‍ റയലിന്റെ വിശ്വസ്ത നായകനായിരുന്ന സെര്‍ജിയോ റാമോസ് തന്റെ പഴയ ക്ലബിനെതിരേ ഇറങ്ങുന്നുവെന്നതും രസകരമായ കാര്യമാണ്.
advertisement
ആദ്യം നടത്തിയ നറുക്കെടുപ്പില്‍ പിഎസ്ജിയെ എതിരാളികളായി ലഭിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് പുതിയ നറുക്കെടുപ്പ് പ്രകാരം റൗണ്ട്-ഓഫ്-16ല്‍ നേരിടുക. സിമിയോണിയുടെ ടീമിന് എതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുന്നത് ആവേശകരമായ പോരാട്ടം തന്നെയാകും. ഇന്റര്‍ മിലാനും ലിവര്‍പൂളും തമ്മിലുള്ള മത്സരവും നോക്കൗട്ടിലെ വലിയ മത്സരങ്ങളില്‍ ഒന്നാണ്. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് ലില്ലെ ആണ് എതിരാളികള്‍.
ചാമ്പ്യന്‍സ് ലീഗ് റൗണ്ട്-ഓഫ്-16
സാല്‍സ്ബര്‍ഗ് v ബയേണ്‍ മ്യൂണിക്ക്
സ്‌പോര്‍ട്ടിങ് v മാഞ്ചസ്റ്റര്‍ സിറ്റി
ബെന്‍ഫിക്ക v അയാക്‌സ്
ചെല്‍സി v ലില്ലെ
അത്‌ലറ്റിക്കോ v മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
വിയ്യാറയല്‍ v മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഇന്റര്‍ v ലിവര്‍പൂള്‍
പിഎസ്ജി v റയല്‍ മാഡ്രിഡ്