ലെപ്‌സിഗിനായി ഹാട്രിക്ക് നേടിയ എങ്കുങ്കു ആണ് ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് തലവേദന നല്‍കിയത്. അതേസമയം ഒരു ഗോളും ഒരു അസിസ്റ്റുമായി ഗ്രീലിഷ് ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായി മാറി. അക്കെ, മെഹറസ്, ഗ്രീലിഷ്, കാന്‍സെലോ, ജീസുസ് എന്നിവരാണ് സ്‌കോറര്‍മാര്‍. ഒരു ഗോള്‍ ലെപ്സിഗ് താരത്തിന്റെ സെല്‍ഫായിരുന്നു.
ഗ്രുപ്പ് ബി യില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലിവര്‍പൂള്‍ കരുത്തരായ എ സി മിലാനെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. മുഹമ്മദ് സല, ഹെന്‍ഡേഴ്സണ്‍ എന്നിവര്‍ ടീമിനായി ഗോളുകള്‍ നേടിയപ്പോള്‍ ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോള്‍ ടീമിന് തുണയായി. ആന്റെ റെബിച്ച്, ബ്രാഹിം ഡയസ് എന്നിവര്‍ മിലാന് വേണ്ടി വലകുലുക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിലെ നിലവിലെ ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് സമനിലക്കുരുക്കില്‍ വീണു. പോര്‍ട്ടോയാണ് അത്ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്.
advertisement
ഗ്രൂപ്പ് ഡി യില്‍ നടന്ന തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ ജയം. റോഡ്രിഗോയാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
Champions League | മെസ്സി, നെയ്മര്‍, എംബപ്പെ ഇറങ്ങിയിട്ടും നിരാശ; പിഎസ്ജിക്ക് ജയമില്ല
പിഎസ്ജിക്കായി ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ലയണല്‍ മെസ്സിക്ക് നിരാശയുടെ സമനില. ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രുഗെയെ നേരിട്ട പിഎസ്ജി 1-1ന്റെ സമനില ആണ് വഴങ്ങിയത്. ഇതോടെ സൂപ്പര്‍ താരം മെസ്സിക്ക് തന്റെ പിഎസ്ജിയിലെ ആദ്യ മത്സരം വിജയമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു.
താരസമ്പന്നമായ പിഎസ്ജി ആദ്യമായി നെയ്മര്‍, എംബപ്പെ, മെസ്സി ത്രയത്തെ ഒന്നിച്ച് കളത്തിലിറക്കിയ മത്സരമായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ 150ആം മത്സരവുമായിരിന്നു ഇത്. മൂന്ന് സൂപ്പര്‍ താരങ്ങളെയും ഒരുമിച്ച് ഇറക്കിയാണ് പി എസ് ജി ഇന്ന് മത്സരം ആരംഭിച്ചത്. എന്നാല്‍ അവര്‍ക്ക് അത്ര നല്ല തുടക്കമായിരുന്നില്ലലഭിച്ചത്. ക്ലബ് ബ്രുഗെ മികച്ച ഒത്തൊരുമയോടെ കളിച്ചത് കൊണ്ട് തന്നെ മത്സരം ഒപ്പത്തിനൊപ്പം എന്ന രീതിയിലാണ് മുന്നേറിയത്. 15ആം മിനുട്ടില്‍ എംബപ്പെയുടെ ചടുല നീക്കം പിഎസ്ജിയെ മുന്നില്‍ എത്തിച്ചു. ഇടതു വിങ്ങില്‍ നിന്ന് കയറി വന്ന് എംബപ്പെ നല്‍കിയ പാസ് മനോഹരമായി ആന്‍ഡെര്‍ ഹെരേര വലയില്‍ എത്തിച്ചു.
എന്നാല്‍ 27ആം മിനുട്ടില്‍ ക്ലബ് ബ്രുഗെയുടെ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിന്‍ ഗോള്‍ മടക്കി. പിന്നീട് ഇരുവശത്തും അവസരങ്ങള്‍ പിറന്നു. മെസ്സിയുടെ ഒരു ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങുന്നത് കണ്ടു. എംബപ്പെ സെന്റര്‍ ഫോര്‍വേഡായും, മെസിയും നെയ്മറും വശങ്ങളിലുമാണ് കളിക്കാന്‍ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് 50ആം മിനുട്ടില്‍ എംബപ്പെ കളം വിട്ടു.