ചെൽസിയുടെ ആധിപത്യത്തോടെ ആയിരുന്നു മത്സരം ആരംഭിച്ചത്. 27ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ ചെൽസിയാണ് ആദ്യം ലീഡ് ലീഡ് നേടിയത്. ചെൽസി താരമായ മം മേസൺ മൗണ്ട് എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി തെറിച്ചു വീണത് പുലിസിച്ചിൻ്റെ കാലിലേക്കായിരുന്നു താരം പന്ത് വലയിലേക്ക് തടിയിടുക എന്ന ജോലിയെ ഉണ്ടായിരുന്നുള്ളൂ ആയിരുന്നു. ഒരു ഗോളിൻ്റെ ലീഡിൽ പോകുമ്പോൾ ആയിരുന്നു ഡിഫൻഡർ തിയാഗോ സിൽവയുടെ അനാവശ്യ ഫൗൾ വന്നത്. 29ആം മിനുട്ടിലെ ഫൗൾ താരത്തിന് ചുവപ്പ്കാർഡ് വാങ്ങിക്കൊടുത്തു. അതോടെ ചെൽസിയുടെ കയ്യിലിരുന്ന കളിയുടെ കടിഞ്ഞാൺ വെസ്റ്റ് ബ്രോമിൻ്റെ കൈകളിലേക്ക് മാറി.
advertisement
അവിടുന്ന് പിന്നീട് വെസ്റ്റ് ബ്രോം പൂർണ്ണമായും ആക്രമണ ഫുട്ബോളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. 45ആം മിനുട്ടിൽ ഒരു ചിപ്പ് ഫിനിഷിലൂടെ മാത്യാസ് പെരേരയിലൂടെ വെസ്റ്റ് ബ്രോം സമനില ഗോൾ കണ്ടെത്തി. ഹാഫ് ടൈം വിസിലിനു മുന്നെ തന്നെ വെസ്റ്റ് ബ്രോം കളിയിൽ ലീഡ് നേടി. പെരേരയുടെ വക തന്നെയായിരുന്നു അവരുടെ രണ്ടാം ഗോൾ. വെസ്റ്റ് ബ്രോം 2-1നു മുന്നിൽ.
Also Read- അക്‌സര്‍ പട്ടേലിനും ചെന്നൈ താരത്തിനും കോവിഡ്; ദിവസങ്ങള്‍ മാത്രം ശേഷിക്കേ IPLന് തിരിച്ചടി
രണ്ടാം പകുതിയിലും വെസ്റ്റ് ബ്രോം അവരുടെ ആക്രമണം തുടർന്നു. 63ആം മിനുട്ടിൽ കല്ലം റോബിൻസന്റെ മനോഹര വോളിയിലൂടെ അവർ മൂന്നാം ഗോൾ നേടി. തൊട്ടു പിന്നാലെ ഒരു മികച്ച ടീംവർക്കിലൂടെ അവർ നാലാം ഗോളും നേടി.
ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലീഡ് ചെയ്തിരുന്ന വെസ്റ്റ് ബ്രോമിനെതിരെ തിരിച്ചുവരവിന് ശ്രമിച്ച ചെൽസി മേസൺ മൗണ്ടിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും റോബിൻസന്റെ രണ്ടാം ഗോളോടെ കളി 5-2 എന്ന നിലയിൽ വെസ്റ്റ് ബ്രോം സ്വന്തമാക്കി.
ഈ പരാജയത്തോടെ ലീഗിലെ ചെൽസിയുടെ നാലാം സ്ഥാനം ഭീഷണിയിലായി. 30 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് ചെൽസിക്ക് ഉള്ളത്. ഇന്ന് വിജയിച്ചുവെങ്കിലും വെസ്റ്റ് ബ്രോം ഇപ്പോഴും 19ആം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്.
അതേസമയം ലീഗിൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാവും കിരീടം എന്നുള്ളത് ഏറെക്കുറെ ഉറപ്പായി. 2012ൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചത് സീസണിന്റെ അവസാന ദിവസം കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ വ്യത്യാസത്തിൽ ആയിരുന്നുവെങ്കിൽ ഇത്തവണ 8 മത്സരങ്ങൾ ശേഷിക്കെ ലീഗിൽ സിറ്റിക്ക് വ്യക്തമായ ലീഡുണ്ട് മറ്റു ടീമുകൾക്ക് സിറ്റിയെ മറികടക്കുക അസാധ്യമാവും. രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനേക്കാൾ 14 പോയിൻ്റ് ലീഡാണ് സിറ്റിക്കുള്ളത്.
News Summary: Chelsea gets defeated by West Brom; the lower order team in the league ends Chelsea's unbeaten run under Tuhel