മത്സരത്തിന്‍റെ 60ാം മിനിറ്റിൽ ആകാശ് സാങ്വാനാണ് ചെന്നൈയിന്റെ വിജയ ഗോൾ നേടിയത്. ഫാറൂഖ് ചൗധരിയാണ് ഗോളിന് വഴിയൊരുക്കിയത്. 81ാം മിനിറ്റിൽ ചെന്നൈയുടെ അങ്കിത് മുഖർജീ രണ്ടാം മഞ്ഞകാർഡ് വാങ്ങി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുക്കാനായില്ല. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് മഞ്ഞപ്പട കളത്തിലിറങ്ങിയത്.
ഡിസംബർ അവസാനം ഐഎസ്എൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു. ചെന്നൈയുടെ ബോക്സിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതിനാൽ പകരം കരൺജീത് സിങ്ങാണ് ഗോൾവല കാത്തത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
February 16, 2024 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി; ചെന്നൈയിനോട് തോറ്റത് ഒരു ഗോളിന്