TRENDING:

Chris Gayle | പഞ്ചാബിനൊപ്പം ഐ.പി.എൽ. കിരീടം നേടണം, 45 വയസ്സ് വരെ ഐപിഎല്ലിൽ കളിക്കണം: ക്രിസ് ഗെയ്ല്‍

Last Updated:

പഞ്ചാബിനൊപ്പം പിന്നിട്ട മൂന്ന് സീസണുകള്‍ ഗംഭീരമായിരുന്നെന്നും ഗെയ്‌ൽ അഭിപ്രായപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്റെ ഐ.പി.എൽ. സ്വപ്‌നങ്ങൾ തുറന്നു പറഞ്ഞ് T20 ഫോർമാറ്റിലെ മികച്ച കളിക്കാരിൽ ഒരാളായ ക്രിസ് ഗെയ്ൽ. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റൽസ് മത്സരത്തിന് ശേഷമാണ് 'യൂണിവേഴ്സൽ ബോസ്' തൻ്റെ മനസിലുള്ള ആഗ്രഹങ്ങൾ വെളിപ്പെടുത്തിയത്.
advertisement

മത്സരത്തിൽ ഗെയ്‌ലിൻ്റെ ടീമായ പഞ്ചാബ് ഡൽഹിയോട് തോറ്റിരുന്നു. എന്നാല്‍ അതൊന്നും ടൂർണമെൻ്റിൽ തൻ്റെ ടീമിനെ കിരീടം നേടുന്നതിൽ നിന്നും തടയില്ലെന്നാണ് ക്രിസ് ഗെയ്‌ലിന്റെ വിശ്വാസം. ഐപിഎല്ലിലെ തന്റെ ഏറ്റവും വലിയ സ്വപ്നം ഈ വര്‍ഷം പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഈ ഐപിഎല്ലില്‍ പഞ്ചാബ് കിരീടം നേടുന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നാണ് താരം പറഞ്ഞത്.

അതേസമയം ടൂര്‍ണമെന്റില്‍ 45 വയസ്സ് വരെ കളിക്കണമെന്നാണ് ആഗ്രഹമെന്നും ക്രിസ് ഗെയ്ല്‍ വ്യക്തമാക്കി. പഞ്ചാബിനൊപ്പം പിന്നിട്ട മൂന്ന് സീസണുകള്‍ ഗംഭീരമായിരുന്നെന്നും ഗെയ്‌ൽ അഭിപ്രായപ്പെട്ടു.

advertisement

രണ്ട് തവണ പ്ലേഓഫ് യോഗ്യത വളരെ നേരിയ വ്യത്യാസത്തിനാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ടീം മാനേജ്‌മെന്റിന്റെ വളരെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. അത് മടക്കി കൊടുക്കുക എന്നതാണ് ലക്ഷ്യം. കളിയുടെ ഗതി ഒറ്റക്ക് നിർണയിക്കാൻ കഴിയുന്ന ഒട്ടേറെ താരങ്ങൾ ടീമിലുണ്ട്. നിക്കോളാസ് പൂറാന്‍ അതിലൊരു താരമാണ്. പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതില്‍ ക്യാപ്റ്റൻ കെ. എൽ. രാഹുൽ വഹിക്കുന്ന പങ്കും നിർണായകമാണ്. പുതുമുഖ താരങ്ങളും ടീമില്‍ വലിയ റോള്‍ വഹിക്കുന്നു. ഷാരൂഖ് ഖാനെ പോലുള്ള താരങ്ങൾ കളിയുടെ ഗതി മാറ്റിമറിക്കുന്നവരാണ്. പഞ്ചാബില്‍ ഇത്തരം താരങ്ങൾ തങ്ങളുടെ പ്രകടനം കൊണ്ട് ടീമിന് ആവശ്യ ഘട്ടങ്ങളിൽ വിജയം നേടി കൊടുക്കാൻ തയാറായി നിൽക്കുന്നവരാണ്.

advertisement

ടീമില്‍ മധ്യനിരയില്‍ കളിക്കുന്നതിനെക്കാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നതാണ് തനിക്ക് താല്പര്യമുള്ള കാര്യം. ഓപ്പൺ ചെയ്യുമ്പോൾ എപ്പോഴും റണ്‍സടിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വര്‍ഷങ്ങളായി അത് തന്നെയാണ് ഞാൻ ചെയ്തു പോന്നത്. എന്നാല്‍ ഇപ്പോൾ ടീമിന്റെ കാര്യം നോക്കുമ്പോള്‍, ഈ ടീമിൽ കൃത്യമായ ഒരു റോള്‍ നിറവേറ്റാനുണ്ട്. അവര്‍ തന്നോട് ആ റോള്‍ നിര്‍വഹിക്കാനാണ് പറഞ്ഞിരിക്കുന്നത്. അതില്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല. അത് സന്തോഷത്തോടെ ചെയ്യും. തന്നെയേല്പിച്ച റോള്‍ ചെയ്യാന്‍ തന്നെക്കാളും മികച്ചവരില്ലെന്ന് തെളിയിക്കുകയാണ് ചെയ്യേണ്ടത്. വയസ്സൊന്നും തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല എന്നും ഗെയ്ൽ പറഞ്ഞു.

advertisement

"ഈ ഐപിഎല്ലില്‍ കിരീടം നേടുക എന്നത് വലിയ താല്‍പര്യത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. കൂടാതെ ഈ ടൂർണമെൻ്റിൽ എനിക്കിനിയും മൂന്ന് വര്‍ഷത്തോളം കളിക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ തുടക്കത്തില്‍ തന്നെ എന്നെ കളിപ്പിക്കാതിരുന്നത് ടീമില്‍ വന്ന പിഴവാണ്. തിരിച്ചുവന്നപ്പോഴേക്കും എനിക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നില്ലെങ്കില്‍ പോലും ടീമിനെ ജയിപ്പിക്കുകയാണ് പ്രധാനം. എനിക്ക് കളിക്കാന്‍ അവസരം കിട്ടിയപ്പോഴേക്കും മാനസികമായി ഞാന്‍ കരുത്ത് നേടിയിരുന്നു. അതുകൊണ്ട് നല്ല രീതിയില്‍ കളിക്കാന്‍ സാധിച്ചു. കോവിഡിനെ പേടിച്ച് ഐപിഎല്ലില്‍ കളിക്കുന്നതില്‍ ഭയമില്ല. പ്രോട്ടോക്കോള്‍ പാലിച്ചാണ് മത്സരം നടത്തുന്നത്," ഗെയ്ല്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Chris Gayle cherish to win IPL this year and also to continue playing in the tournament till the age of 45

മലയാളം വാർത്തകൾ/ വാർത്ത/Sports/
Chris Gayle | പഞ്ചാബിനൊപ്പം ഐ.പി.എൽ. കിരീടം നേടണം, 45 വയസ്സ് വരെ ഐപിഎല്ലിൽ കളിക്കണം: ക്രിസ് ഗെയ്ല്‍
Open in App
Home
Video
Impact Shorts
Web Stories