മെസ്സിയില്ലാതെ നീണ്ടുപോയ കളിയിൽ അവസാനം ലൗറ്ററോ മാർട്ടിനസാണ് രക്ഷകനായി എത്തിയത്. ലോ സെൽസോ നൽകിയ മനോഹര പാസാണ് മാർട്ടിനസ് ഗോളാക്കി മാറ്റിയത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിൽ നിന്നത്. 65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചത്.
കോപ്പയില്‍ അര്‍ജന്റീന നേടുന്ന 16-ാമത്തെ കിരീടമാണിത്. ഈ കോപ്പയോടെ വിരമിക്കാനിരിക്കുന്ന മെസ്സിക്കും ഡീ മരിയയ്ക്കും സുഹൃത്തുക്കള്‍ നല്‍കിയ ഉജ്വലമായ വിടവാങ്ങലായി മത്സരം മാറി. ഇതോടെ ഇരുവരുടേയും അക്കൗണ്ടില്‍ രണ്ടു കോപ്പ കിരീടങ്ങളായി. ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെയാണ് കോപ്പയിലെ കിരീടമെന്നത് സ്‌കലോനിക്കും കുട്ടികള്‍ക്കും മറ്റൊരു നേട്ടമായി. നേരത്തേ, ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനെ തുടർന്ന് ഒന്നര മണിക്കൂറിലധികം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യൻ സമയം 5.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം തുടങ്ങിയത് രാവിലെ 6.55ന്.
advertisement