TRENDING:

ക്രിക്കറ്റ്‌ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമോ?

Last Updated:

വിദേശ ലീഗുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഐപിഎൽ ഫ്രാഞ്ചൈസികളൊന്നും ഇതുവരെ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സഹിൽ മൽഹോത്ര
advertisement

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ക്രിക്കറ്റ് ഒരു പ്രധാന ഘടകമായി ഉയർന്നു വന്നേക്കാമെന്ന് സൂചനകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം അധികം വൈകാതെ തന്നെ സൗദിയിലെത്തി ഒരു ​ഗെയിം കളിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ടി20 ഫോർമാറ്റിലാകാം. ഐ‌പി‌എല്ലിന്റെ മാതൃകയിൽ ഒരു സമ്പൂർണ്ണ ടി 20 ലീഗ് ആസൂത്രണം ചെയ്യുന്നുണ്ടോ അതോ ഐപിഎൽ ടീമുകൾ ഉൾപ്പെടുന്ന പ്രദർശന മത്സരങ്ങൾ മാത്രമാണോ ആസൂത്രണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.

advertisement

”അതെ, ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. പക്ഷേ ഇതൊരു ടൂർണമെന്റായിരിക്കുമോ അതോ ഐപിഎൽ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ മാത്രം ആയിരിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. എങ്കിലും, സൗദിയിൽ ക്രിക്കറ്റ് എന്ന കായിക രൂപത്തിന് തീർച്ചയായും ഒരു ഭാവി കാണുന്നുണ്ട്”, ചില വൃത്തങ്ങൾ ന്യൂസ് 18 ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു.

Also Read-ഐപിഎല്ലിനെ വെല്ലുന്ന ലോകത്തെ ഏറ്റവും സമ്പന്നമായ T20 ലീഗുമായി സൗദി വരുന്നു

advertisement

വിദേശ ലീഗുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഐപിഎൽ ഫ്രാഞ്ചൈസികളൊന്നും ഇതുവരെ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ബിസിസിഐയും ഇത്തരമൊരു കാര്യം ഇതുവരെ ഔ​ദ്യോ​ഗികമായി ചർച്ച ചെയ്തിട്ടില്ല. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഐപിഎല്ലുമായി സഹകരിക്കാൻ സൗദി അറേബ്യ അതീവ താൽപര്യം കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ, ഐപിഎല്ലിലെ ഓറഞ്ച് ക്യാപും പർപ്പിൾ ക്യാപ്പും സ്പോൺസർ ചെയ്തിരുന്നു. ഇത്തവണത്തെ ഐപിഎൽ സ്പോൺസർമാരുടെ പട്ടികയിലും അരാംകോ ഉണ്ട്. ഇതിനെല്ലാം പുറമേ, ഇത്തവണ യുഎൻഅക്കാഡമിക്ക് (Unacademy) പകരമായി, ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളികളിൽ ഒരാളായി ബിസിസിഐ സൗദി ടൂറിസവുമായി കരാറിൽ ഒപ്പിട്ടിരുന്നു. ഈ ഡീൽ വരും വർഷങ്ങളിലും നീളാൻ സാധ്യതയുണ്ട്.

advertisement

”ഇന്ത്യൻ പ്രീമിയർ ലീഗ് ആഗോള കായിക ഭൂപടത്തിൽ തന്നെ വളരെ വലിയൊരു ടൂർണമെന്റായി ഉയർന്നുവരുന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ള ഐപിഎല്ലിന്റെ ശക്തിയിൽ സൗദി ടൂറിസം അതോറിറ്റിക്ക് വലിയ വിശ്വാസമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഐപിഎൽ ഒരു പ്രതീക്ഷയാണ്”, സൗദി ടൂറിസം വകുപ്പ് പറഞ്ഞു.

Also Read-‘2000 % ഉറപ്പ്; ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കും ഇത്’: മുൻ ചെന്നൈ താരത്തിന്റെ വെളിപ്പെടുത്തൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‌”സൗദി അറേബ്യയിലെ അതുല്യവും വൈവിധ്യ പൂർണവുമായ നിരവധി കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി സൗദിയെ വളർത്തുന്നതിനും ഈ പങ്കാളിത്തം വളരെയധികം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരമൊരു പങ്കാളിത്തം സൗദിയിൽ ക്രിക്കറ്റ് എന്ന കായിക വിനോദത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ഈ മേഖലയിലെ കായിക താരങ്ങൾക്ക് ഉണർവേകുകയും ചെയ്യും”, ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റ്‌ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമോ?
Open in App
Home
Video
Impact Shorts
Web Stories