ഓസീസ് ഓപ്പണര്‍മാര്‍ നിലയുറപ്പിച്ചെന്ന് തോന്നിച്ചഘട്ടത്തിലാണ് ആദ്യവിക്കറ്റ് ഇന്ത്യക്ക് ലഭിച്ചത്. 35 പന്തില്‍ 36 റണ്‍സുമായാണ് ഫിഞ്ച് പുറത്തായത്. ഓടുവില്‍ വിവരം കിട്ടുമ്പോള്‍ 14 ഓവറില്‍ 63 ന് 1 എന്ന നിലയിലാണ് ഓസീസ്. 23 റണ്‍സുമായി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
ഇന്ത്യക്കായി ജസ്പ്രീത് ബൂമ്രയും ഭൂവനേശ്വര്‍ കുമാറും മികച്ച രീതിയിലാണ് തുടക്കത്തില്‍ പന്തെറിഞ്ഞത്. നേരത്തെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റണ്‍സെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.
advertisement
ഓപ്പണര്‍ ശിഖര്‍ ധവാന്‍ 109 പന്തില്‍ 117, നായകന്‍ വിരാട് കോഹ്‌ലി 77 പന്തില്‍ 82, രോഹിത് ശര്‍മ 70 പന്തില്‍ 57, ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48, എംഎസ് ധോണി 14 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കെഎല്‍ രാഹുല്‍ 3 പന്തില്‍ പുറത്താകാതെ 11 റണ്‍സും നേടി അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു.