ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്

ശ്രീലങ്ക നേടിയ 312 റണ്‍സാണ് ഓസീസ് ഇതുവരെ വഴങ്ങിയിരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

news18
Updated: June 9, 2019, 7:29 PM IST
ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്
india
  • News18
  • Last Updated: June 9, 2019, 7:29 PM IST
  • Share this:
ഓവല്‍: ലോകകപ്പ് ചരിത്രത്തില്‍ ഓസീസ് വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് ഇന്ത്യക്കുറിച്ച 5 ന് 352 എന്നത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്ക സിഡ്‌നിയില്‍ നേടിയ 312 റണ്‍സാണ് ഓസീസ് ഇതുവരെ വഴങ്ങിയിരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മൂന്നാമത് 2007 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 294 റണ്‍സും.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച മത്സരത്തില്‍ ഓസീസിന് തങ്ങളുടെ റെക്കോര്‍ഡ് നഷ്ടപ്പെടുകയായിരുന്നു. ലോകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം ടോട്ടലും ഇന്നത്തേതാണ്. 2007 ല്‍ ബര്‍മുഡയോട് നേടിയ 413 ന് 5 എന്നതാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാമത്തേക് 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കുറിച്ച 373 ന് ആറും.

Also Read: ICC World cup 2019: 'റണ്‍മല തീര്‍ത്ത് ഇന്ത്യ' ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോര്‍ ആറിന് 289 ആയിരുന്നു. 1987 ലോകകപ്പില്‍ ഡല്‍ഹിയിലായിരുന്നു ഇന്ത്യ ഈ നേട്ടം കുറിച്ചത്. ഇന്ന് ഓസീസ് ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയാണെങ്കില്‍ അതും റെക്കോര്‍ഡാണ്.

First published: June 9, 2019, 7:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading