മികച്ച തുടക്കം ലഭിച്ചിട്ടും പിന്നാലെ വന്നവര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാതെ പോയതാണ് ഓസീസിനെ തോല്‍വിയിലേക്ക് നയിച്ചത്. ഓസീസിനായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത 70 പന്തില്‍ 69, ഡേവിഡ് വാര്‍ണര്‍ 84 പന്തില്‍ 56, ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 36, ഉസ്മാന്‍ ഖവാജ 39 പന്തില്‍ 42, ഗ്ലെന്‍ മാക്‌സ്‌വെല്‍ 14 പന്തില്‍ 28 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന നിമിഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആലക്‌സ് കാരി 35 പന്തില്‍ പുറത്താകാതെ 55 ആഞ്ഞടിച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിനും കഴിഞ്ഞില്ല.
advertisement
Also Read: സ്മിത്തിനെ കൂവിയ കാണികളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട് വിരാട്
ഇന്ത്യക്കായി ബൂമ്രയും ഭൂവനേശ്വര്‍ കുമാറും മൂന്നുവിക്കറ്റും യൂസവേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റും നേടി. നേരത്തെ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇടംപിടിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റണ്‍സെടുത്തത്.
ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 109 പന്തില്‍ 117, നായകന്‍ വിരാട് കോഹ്‌ലി 77 പന്തില്‍ 82, രോഹിത് ശര്‍മ 70 പന്തില്‍ 57, ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 48, എംഎസ് ധോണി 14 പന്തില്‍ 27 എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. കെഎല്‍ രാഹുല്‍ 3 പന്തില്‍ പുറത്താകാതെ 11 റണ്‍സും നേടി അവസാന നിമിഷം ആഞ്ഞടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെ കാഴ്ചക്കാരാക്കുകയായിരുന്നു.