ഇതുകൊണ്ടാണ് ക്രിക്കറ്റ് ജെന്റില്‍ മാന്‍ ഗെയിം ആകുന്നത്; സ്മിത്തിനെ കൂവിയ കാണികളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട് വിരാട്
Last Updated:
എന്താണിതെന്ന് ആഗ്യം കാണിച്ചായിരുന്നു വിരാട് ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടത്
ഓവല്‍: പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സ്മിത്തും വാര്‍ണറും മികച്ച ഫോമിലാണെങ്കിലും ഇംഗ്ലണ്ടിലെ കാണികളില്‍ നിന്ന അത്ര നല്ല പ്രതികരണമല്ല താരങ്ങള്‍ക്ക് ലഭിക്കുന്നത്. ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെ കാണികള്‍ താരങ്ങളെ കൂവിയത് വാര്‍ത്തയായിരുന്നു. ഇന്ന ഇന്ത്യക്കെതിരായ മത്സരത്തിലും ഇതിനു സമാനമായ സംഭവങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.
ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ ആരാധകര്‍ കൂവിവിളിക്കുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട വിരാട് കോഹ്‌ലി ഇന്ത്യന്‍ ആരാധകരെ തിരുത്തുകയും സ്മിത്തിനായി കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Also Read: ഇന്ത്യക്കെതിരെ ഓസീസിന്റെ പന്തുചുരണ്ടല്‍? ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദം; സംശയമുണര്‍ത്തി വീഡിയോ
എന്താണിതെന്ന് ആഗ്യം കാണിച്ചായിരുന്നു വിരാട് ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് കണ്ട സ്മിത്ത് വിരാടിന്റെ പുറത്ത് തട്ടുകയും ചെയ്തു. ഓവലിലെ മനോഹരമായ നിമിഷങ്ങള്‍ എന്നപേരില്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
advertisement
— Deadpool (Wade Winston Wilson) (@hhapt2016) June 9, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2019 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇതുകൊണ്ടാണ് ക്രിക്കറ്റ് ജെന്റില്‍ മാന്‍ ഗെയിം ആകുന്നത്; സ്മിത്തിനെ കൂവിയ കാണികളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട് വിരാട്