" എല്ലാ രാജ്യങ്ങളും ഈ ട്രോഫിക്കായി പോരാടുന്നു. എല്ലാവരും ട്രോഫി തലയ്ക്ക് മുകളിൽ ഉയർത്താനാണ് ആഗ്രഹിക്കുന്നത്. ട്രോഫിക്ക് മുകളിൽ കാൽ കയറ്റി വെച്ചിരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ചെയ്യാൻ പാടില്ല," എന്നും ഷമി കൂട്ടിച്ചേർത്തു. മാർഷിന്റെ ഈ ആഘോഷത്തിനെതിരെ ഷമി ശക്തമായ തന്റെ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ ചിത്രം പുറത്തുവന്നതിനെത്തുടർന്ന് ഭ്രഷ്ടാചാർ വിരോധി സേനയുടെ അധ്യക്ഷൻ പണ്ഡിറ്റ് കേശവ് ദേവ, മാർഷിനെതിരെ പോലീസിൽ പരാതിയും നൽകി. അലിഗഡിലെ ഡൽഹി ഗേറ്റ് പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് ഇദ്ദേഹം പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
advertisement
സൈബർ സെല്ലിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കേസിൽ മറ്റു നടപടികൾ എടുക്കാൻ സാധിക്കൂ എന്ന് പോലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖർ അറിയിച്ചു. എന്നാൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം തന്റെ ഈ പ്രവൃത്തിയിലൂടെ ഇന്ത്യൻ ജനതയെ അപമാനിക്കുകയും ട്രോഫിയോട് അനാദരവ് കാണിക്കുകയും ചെയ്തുവെന്നും ഇത് വിജയിച്ച ടീമിന് ഇന്ത്യയുടെ പ്രധാനമന്ത്രി കൈമാറിയതാണെന്നും പരാതിയിൽ കേശവ് ദേവ് ആരോപിച്ചു.
അതേസമയം 2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ആറാം കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഫൈനലിൽ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് ആണ് പുറത്തായത്.