TRENDING:

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പിറന്നത് പുതുചരിത്രം; ക്രിസ്റ്റ്യാനോ തകർത്തത് 57 വർഷം മുമ്പുള്ള റെക്കോഡ്

Last Updated:

മുൻ ചാമ്പ്യൻമാരായ സ്പെയിനിനെ വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോർച്ചുഗലിനെ കീരിടത്തിലേക്ക നയിച്ചതിന് പിന്നാലെ റെക്കോർഡ് സൃഷ്ടിച്ച് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പ്രധാന അന്താരാഷ്ട്ര ഫുട്ബോൾ ഫൈനലിൽ മത്സരത്തിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ
advertisement

ഫൈനലിൽ ഗോൾ നേടുമ്പോൾ ക്രിസ്റ്റ്യാനോയ്ക്ക് 40 വയസും 123 ദിവസവുമായിരുന്നു പ്രായം. 1968ൽ കോംഗോ താരം പിയറി കലാല മുകെണ്ടി സ്ഥാപിച്ച റെക്കോഡാണ് പോർച്ചുഗീസ് ഇതിഹാസം തകർത്തത്. 1968ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഗോള്‍ നേടുമ്പോൾ 37 വയസായിരുന്നു പിയറിയുടെ പ്രായം. 40 വയസ്സ് തികഞ്ഞതിന് ശേഷം ഒരു പ്രധാന അന്താരാഷ്ട്ര ഫൈനലിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനുമായി റൊണാൾഡോ.

സെമിഫൈനലിലെ ഗോളോടെ, 40 വയസ്സ് തികഞ്ഞതിന് ശേഷം നേഷൻസ് ലീഗിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി റൊണാൾഡോ മാറിയിരുന്നു. 2022 ൽ ബൾഗേറിയയ്‌ക്കെതിരെ ജിബ്രാൾട്ടറിന് വേണ്ടി ഗോൾനേടിയ റോയ് ചിപ്പോളിന്റെ (39 വയസ്സ് 246 ദിവസം) പേരിലായിരുന്നു മുമ്പ്, നേഷൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോഡ്.

advertisement

പെനൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ സ്പെയിനിനെ വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ 5-3നാണ് പോർച്ചുഗലിന്റെ ഷൂട്ടൗട്ട് വിജയം. 2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീട വിജയമാണിത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പിറന്നത് പുതുചരിത്രം; ക്രിസ്റ്റ്യാനോ തകർത്തത് 57 വർഷം മുമ്പുള്ള റെക്കോഡ്
Open in App
Home
Video
Impact Shorts
Web Stories