മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെയായിരുന്നു സംഭവം. എതിര്‍ ടീം താരത്തിന്റെ ഫൗളില്‍ റൊണാള്‍ഡോ ബോക്‌സില്‍ വീണതിനു പിന്നാലെ അല്‍ നസ്ര്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചു. റഫറിയാകട്ടെ ഉടന്‍ തന്നെ പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി.
advertisement
പെര്‍സ്‌പോളിസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ വീഴ്ചയില്‍ നിന്ന് വേഗത്തില്‍ എഴുന്നേറ്റ റൊണാള്‍ഡോ അത് ഫൗളല്ലെന്ന് പറഞ്ഞ് റഫറിയുടെ നേര്‍ക്കെത്തുകയായിരുന്നു. ശേഷം റഫറിയോട് കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഇതുകണ്ട് സഹതാരങ്ങളടക്കം അമ്പരന്നു.
എങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി പിന്‍വലിച്ചത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇയില്‍ അഞ്ചു കളികളില്‍ നിന്ന് 13 പോയന്റുമായി അല്‍ നസ്ര്‍ ഒന്നാം സ്ഥാനത്താണ്. ടീം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.