- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും 3 വിക്കറ്റു വീതം വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ടു വിക്കറ്റും മഹീഷ് തീക്‌ഷണ ഒരു വിക്കറ്റും വീഴ്ത്തി.
തുടർച്ചയായ നാലാം വിജയം ലക്ഷ്യംവച്ചിറങ്ങിയ കൊൽക്കത്ത ബാറ്റർമാർക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യത്തെ ബോളിൽ തന്നെ ഓപ്പണർ ഫിലിപ്പ് സാൽട്ടിനെ നഷ്ടമായി. സുനിൽ നരൈയ്നും അങ്ക്രിഷ് രഘുവംശിയും ചേർന്ന് സ്കോർ ബോർഡ് മെല്ലെ ചലിപ്പിച്ചു.
സ്കോർ 56ൽ നിൽക്കെ രഘുവംശി (18 പന്തിൽ 24)യും അതേ ഓവറിൽ നരൈനും(20 പന്തിൽ 27) പുറത്തായി. രവീന്ദ്ര ജഡേജക്കായിരുന്നു രണ്ടുവിക്കറ്റും. എട്ടാം ഓവറിൽ സ്കോർ 64ൽ നിൽക്കെ വെങ്കിടേഷ് അയ്യരേയും(8 പന്തിൽ 3) ജഡേജ ഡ്രസിങ് റൂമിലേക്ക് തിരികെ വിട്ടതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലായി.
ഒരുവശത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പതിയെ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് രമൺദീപ് സിങ് (12 പന്തിൽ 13), റിങ്കു സിങ് (14 പന്തിൽ 9), ആന്ദ്രേ റസൽ (10 പന്തിൽ 10) എന്നിവർ വേഗത്തിൽ മടങ്ങി. സ്കോർ 135ൽ നിൽക്കെ ശ്രേയസ് അയ്യരുടെ പോരാട്ടവും മുസ്താഫിസുർ അവസാനിപ്പിച്ചു.