TRENDING:

Curacoa| ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ താഴെ ജനസംഖ്യയുള്ള ക്യുറസാവോ ഫുട്ബോൾ ലോകകപ്പ് കളിക്കും

Last Updated:

1.56 ലക്ഷമാണ് 444 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള  ഈ ഡച്ച് കരീബിയന്‍ ദ്വീപിലെ ജനസംഖ്യ

advertisement
ജനസംഖ്യ ഏതാണ്ട് നമ്മുടെ ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരുടെ അത്ര വരും. വലുപ്പം ആലപ്പുഴ ജില്ലയുടെ ഏതാണ്ട് മൂന്നിലൊന്ന്. എന്നാൽ ക്യുറസാവോ ഒരു റെക്കോർഡിട്ടു. 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി. 1.56 ലക്ഷമാണ് 444 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള  ഈ ഡച്ച് കരീബിയന്‍ ദ്വീപിലെ ജനസംഖ്യ.
(X)
(X)
advertisement

ഫുട്‌ബോള്‍ ലോകകപ്പിന്റെ 96 വര്‍ഷം നീണ്ട ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണിത്.  ക്യുറസാവോ ലോകകപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്. ജനസംഖ്യ കണക്കാക്കിയാല്‍ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോഡാണ് ഇതോടെ ക്യുറസാവോ സ്വന്തമാക്കിയത്. ഐസ് ലാന്‍ഡിന്റെ റെക്കോഡാണ് ക്യുറസാവോ തിരുത്തിയത്. അവിടെ ഏകദേശം നാല് ലക്ഷമാണ് ജനസംഖ്യ.

2010ല്‍ നെതര്‍ലാന്‍ഡ് ആന്റിലീസ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ക്യുറസാവോ സ്വതന്ത്ര്യരാജ്യമായി. പത്ത് വര്‍ഷം മുമ്പ് ലോക റാങ്കിംഗില്‍ 150ാം സ്ഥാനത്തായിരുന്നു ക്യുറസാവോയുടെ സ്ഥാനം. ലോകകപ്പിന് യോഗ്യത നേടിയതോടെ 82ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. യോഗ്യതാ റൗണ്ടില്‍ ജമൈക്കയുമായി നടന്ന മത്സരത്തില്‍ തോല്‍ക്കാതെ ഗോള്‍ രഹിത സമനില നേടിയാണ് അവര്‍ ലോകകപ്പിലേക്ക് എത്തിയത്. മധ്യ, വടക്കേ അമേരിക്കന്‍, കരീബിയന്‍ മേഖലയെ പ്രതിനിധീകരിച്ചാണ് അവര്‍ 2026 ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഒരു കളി പോലും തോല്‍ക്കാതെയാണ് ഇവര്‍ ലോകകപ്പിലേക്ക് എത്തുന്നത്.

advertisement

അഞ്ച് ലക്ഷം ജനസംഖ്യമാത്രമുള്ള ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡിയും അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ 52 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആഫ്രിക്കന്‍ രാജ്യമായ ഹെയ്തിയും ഉസ്‌ബെക്കിസ്ഥാനും ലോകകപ്പിനുള്ള യോഗ്യത നേടിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, സ്വിറ്റ്‌സല്‍ലാന്‍ഡ്, ബെല്‍ജിയം, സ്‌കോട്ട്‌ലാന്‍ഡ്, ഓസ്ട്രിയ ടീമുകളും ലോകകപ്പ് യോഗ്യത നേടിയ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

48 രാജ്യങ്ങളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇതിലേക്കാണ് കേവലം ഒന്നരലക്ഷം ജനസംഖ്യയുള്ള ക്യുറസാവോ എന്ന രാജ്യം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ ഡിക്ക് അഡ്വക്കേറ്റാണ് ക്യുറസാവോ ടീമിന്റെ പരിശീലകന്‍.

advertisement

നെതര്‍ലന്‍ഡ്‌സില്‍ ജനിച്ചവരോ അല്ലെങ്കില്‍ ആ രാജ്യവുമായി ബന്ധമുള്ളവരോ ആണ് ടീമിലുള്‍പ്പെട്ട ഭൂരിഭാഗം പേരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ജമൈക്കയെ തോല്‍പ്പിച്ച് കരീബിയന്‍ കപ്പ് നേടിയതോടെയാണ് ക്യുറസാവോ ലോക ശ്രദ്ധ നേടിയത്.

അല്‍പം ചരിത്രം

തെക്കന്‍ കരീബിയന്‍ കടലില്‍ വെനസ്വേലയോടു ചേര്‍ന്നുള്ള ചെറുദ്വീപാണ് ക്യുറസാവോ. 1499ല്‍ സ്പാനിഷ് കോളനിയായിരുന്ന ഇവിടെ ഉപയോഗശൂന്യമാണെന്നാണ് ആദ്യകാലത്ത് കരുതിയിരുന്നത്. 1634ല്‍ ക്യുറസാവോ നെതര്‍ലാന്‍ഡ്‌സിന്റെ കോളനിയായി. നിരവധി യുദ്ധങ്ങള്‍ക്ക് ഈ കുഞ്ഞന്‍ ദ്വീപ് സാക്ഷിയായി. വെനസ്വേലയിലെ മാറക്കൈബോയില്‍ എണ്ണനിക്ഷേപം കണ്ടെത്തിയതോടെ ക്യുറസോവയുടെയും ജാതകം തെളിഞ്ഞു. വെനസ്വേലയുടെ തൊട്ടടുത്തായിരുന്ന ക്യുറസോവ കാലക്രമേണ ഒരു എണ്ണശുദ്ധീകരണ കേന്ദ്രമായി. വൈകാതെ ഇവിടെ ടൂറിസം പച്ചപിടിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary:  Curacao a country with a Population lesser Than voters in an Assembly Constituency in kerala to Play Football World Cup

മലയാളം വാർത്തകൾ/ വാർത്ത/Sports/
Curacoa| ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ താഴെ ജനസംഖ്യയുള്ള ക്യുറസാവോ ഫുട്ബോൾ ലോകകപ്പ് കളിക്കും
Open in App
Home
Video
Impact Shorts
Web Stories