TRENDING:

ആമിർ തൻ്റെ പ്രസ്താവനകളിലൂടെ പാക് ബോർഡിനെ ബ്ലാക്ക്മെയിൽ ചെയ്യുവാൻ ശ്രമിക്കുന്നു: ഡാനിഷ് കനേറിയ

Last Updated:

യുവതാരങ്ങൾക്ക് മതിയായ അവസരം ഉറപ്പാക്കി അവരെ വളർത്തിയെടുക്കുന്നതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വീഴ്ച വരുത്തുന്നുവെന്നും അടുത്തിടെ ആമിർ വിമർശനമുയർത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്താൻ പേസറായിരുന്ന മുഹമ്മദ് ആമിര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. യുവതാരങ്ങൾക്ക് മതിയായ അവസരം ഉറപ്പാക്കി അവരെ വളർത്തിയെടുക്കുന്നതിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വീഴ്ച വരുത്തുന്നുവെന്നും അടുത്തിടെ ആമിർ വിമർശനമുയർത്തിയിരുന്നു.
advertisement

ദേശീയ ടീമിലേക്ക്‌ താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് പോലുള്ള ടീമുകളെ പാകിസ്താന്‍ മാതൃകയാക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു. ഇതിനുദാഹരണമായി താരം കാണിച്ചത് ഇന്ത്യന്‍ ടീമില്‍ ഈയിടെ അരങ്ങേറ്റം നടത്തി ഗംഭീര പ്രകടനം കാഴ്ചവച്ച ഇഷാന്‍ കിഷനെയും സൂര്യകുമാറിനെയുമാണ്. അവര്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് ആദ്യമത്സരത്തിന് ഇറങ്ങുമ്പോള്‍ കൂടുതല്‍ ഉപദേശമോ, കോച്ചിങ്ങോയൊന്നും ആവശ്യവുമില്ലായിരുന്നെന്നും ആമിര്‍ പറഞ്ഞിരുന്നു.

പാക്ക് ബോർഡിനെതിരെ ആമിർ നടത്തുന്ന തുടർച്ചയായ പ്രസ്താവനകൾ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കെ ഇപ്പോഴിതാ താരത്തിൻ്റെ പ്രവൃത്തിയെ വിമർശിച്ച് കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുകയാണ് മുൻ പാകിസ്താൻ താരമായ ഡാനിഷ് കനേറിയ. തുടർച്ചയായ പ്രസ്താവനകളിലൂടെ പിസിബിയെ ബ്ലാക്ക്മെയിൽ ചെയ്ത് ദേശീയ ടീമിൽ തിരിച്ചെത്താനുള്ള ശ്രമമാണ് മുഹമ്മദ് ആമിർ നടത്തുന്നതെന്നാണ് കനേറിയ പറയുന്നത്.

advertisement

''മുഹമ്മദ് ആമിർ പറഞ്ഞതിനെ തിരുത്താനൊന്നും ‍ഞാനില്ല. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. കഴിഞ്ഞ ഒന്നര വര്‍ഷത്തിലെ ആമിറിന്റെ പ്രകടനം എടുത്ത് നോക്കിയാൽ കാര്യമായ പ്രകടനം ഒന്നും താരം നടത്തിയിട്ടില്ല എന്ന് കാണാൻ കഴിയും. ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തുവെന്നുള്ളത് മുഖവിലയ്‌ക്കെടുക്കുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ആമിർ ഇപ്പോൾ മറ്റുള്ളവരെ ബ്ലാക്ക്മെയിൽ ചെയ്ത് പാക്കിസ്താൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എനിക്കു തോന്നുന്നു. പാക്കിസ്താനിൽ നിന്ന് ഇംഗ്ലണ്ടിലേക്കു കുടിയേറാനും അവിടുത്തെ പൗരത്വം നേടാനും ഐപിഎലിൽ കളിക്കാനുമൊക്കെയുള്ള ആഗ്രഹം തുറന്നുപറഞ്ഞതിൽ തന്നെ എല്ലാം വ്യക്തം.

advertisement

വാതുവയ്പ്പ് വിവാദത്തില്‍ അകപ്പെട്ട് പ്രതിസന്ധി ഘട്ടത്തിലായപ്പോഴും ആമിറിനൊപ്പം ഉറച്ചുനിന്നവരാണ് പാക്ക് ബോർഡ്. ദേശീയ ടീമില്‍ വീണ്ടും ഇടം നൽകാൻ പിസിബി കാണിച്ച മനസ്സ് ആമിര്‍ മറക്കരുത്. ടീം മാനേജ്‌മെന്റിനൊപ്പം സഹകരിക്കാനില്ലെന്ന് പറഞ്ഞാണ് ആമിര്‍ ടീം വിട്ടത്. മിസ്ബ ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ് തുടങ്ങിയവരില്‍ സമ്മര്‍ദ്ദം ചെലുത്തി അവരുടെ പിന്തുണയോടെയാണ് ആമിറിനെ തിരികെ ടീമിലെത്തിച്ചത്. ചില കമന്റേറ്റർമാർ പോലും ആമിറിന് എതിരായിരുന്നു. കമന്ററി ഉപജീവന മാർഗമായതിനാൽ അവരി‍ൽ പലരും പിന്നീട് ആമിറിനെ പിന്തുണച്ചു.'' കനേറിയ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Mohammad Amir trying to blackmail Pakistan Cricket Board (PCB) with statements on Pakistan cricket despite they were the ones who supported him: Danish Kaneria

മലയാളം വാർത്തകൾ/ വാർത്ത/Sports/
ആമിർ തൻ്റെ പ്രസ്താവനകളിലൂടെ പാക് ബോർഡിനെ ബ്ലാക്ക്മെയിൽ ചെയ്യുവാൻ ശ്രമിക്കുന്നു: ഡാനിഷ് കനേറിയ
Open in App
Home
Video
Impact Shorts
Web Stories