'ക്രിക്കറ്റിൽ ഏതൊരു താരത്തിനും സംഭവിക്കാവുന്നതാണ് കോഹ്‌ലിക്ക് ഇപ്പോൾ സംഭവിക്കുന്നത്. ഈ ഉയർച്ച-താഴ്ചകളെല്ലാം ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിലെ ഭാഗങ്ങളാണ്. തിരിച്ചുവരവിന് മുന്നോടിയായി സംഭവിക്കുന്ന ഈ താഴ്ചകളുടെ ദൈർഘ്യം ചിലപ്പോൾ കൂടുതലായിരിക്കുമെന്നും ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങളിൽ ഊന്നൽ നൽകി അവയെ മറികടക്കുകയാണ് വേണ്ടത്. കാരണം ഫോം എന്നതാണ് താത്ക്കാലികം ക്ലാസ് എന്നത് എപ്പോഴും നിലനിൽക്കുന്ന ഒന്നാണ്.' - വാർണർ പറഞ്ഞു.
advertisement
രാജ്യാന്തര ക്രിക്കറ്റിന് പിന്നാലെ ഐപിഎല്ലിലും മോശം ഫോമിലാണ് കോഹ്ലി. സീസണിൽ ഇതുവരെയായി 10 മത്സരങ്ങൾ കളിച്ച താരത്തിന് കേവലം 186 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരേയൊരു അർധസെഞ്ചുറി മാത്രമാണ് ഇതുവരെ കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ഈ അർധസെഞ്ചുറി. എന്നാൽ ഈ ഇന്നിങ്സിൽ കോഹ്ലി പുറത്തെടുത്ത മെല്ലെപ്പോക്ക് നയം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.53 പന്തിൽ 58 റൺസ് ആയിരുന്നു കോഹ്ലി നേടിയത്.
കഴിഞ്ഞ ഐപിഎല്ലിൽ മോശം ഫോമിലായതിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നും സ്ഥാനം വരെ നഷ്ടമായ വാർണർ പിന്നീട് ടി20 ലോകകപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ വാർണർ ഈ സീസണിൽ ഡൽഹിക്ക് വേണ്ടിയും അതേ പ്രകടനമാണ് നടത്തുന്നത്.