പിഎസ്എല്ലില്‍ ലാഹോര്‍ ടീമിന്റെ താരമായ ബെി കഴിഞ്ഞദിവസം അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ നിന്ന് 52 റണ്‍സുമായാിരുന്നു താരം കളം നിറഞ്ഞത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സ്‌കൂപ്പിലൂടെ സിക്‌സറും പറത്തിയായിരുന്നു ഈ റണ്‍വേട്ട.
Also Read: രണ്ടാം ടെസ്റ്റിലും ജയം; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ശ്രീലങ്ക
മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ജുനൈദ് ഖാന്‍ എറിഞ്ഞ 18 ാം ഓവറിലായിരുന്നു ഡിവില്ലിയേഴ്സിന്റെ അത്ഭുത പ്രകടനം. താരത്തിന്റെ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പ്രവഹിച്ചതോടെ അവസാന ഓവറില്‍ ലാഹോര്‍ വിജയം നേടുകയും ചെയ്തു. 201 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തിലായിരുന്നു ലാഹോര്‍ മറികടന്നത്.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2019 5:58 PM IST