നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രണ്ടാം ടെസ്റ്റിലും ജയം; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ശ്രീലങ്ക

  രണ്ടാം ടെസ്റ്റിലും ജയം; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ശ്രീലങ്ക

  ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോര്‍ഡോടെയാണ് ലങ്ക പരമ്പര സ്വന്തമാക്കിയത്

  Oshada-Fernando-Kusal-Mendis

  Oshada-Fernando-Kusal-Mendis

  • Last Updated :
  • Share this:
   പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ശ്രീലങ്ക. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോര്‍ഡോടെയാണ് ലങ്ക പരമ്പര സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ ജയമാണ് ലങ്ക സ്വന്തമാക്കിയത്.

   ഒഷാദ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്നുള്ള മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് മകച്ച ജയം സമ്മാനിച്ചത്. 163 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇതോടെ ലങ്കയ്ക്ക് അനായാസ ജയം സ്വന്തമാവുകയായിരുന്നു. 60 ന് രണ്ട് എന്ന നിലയില്‍ നിന്നായിരുന്നു ഫെര്‍ണാണ്ടോയും മെന്‍ഡിസും ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ചത്.

   Also Read:  123 ടെസ്റ്റുകള്‍ക്ക് ശേഷം അംല 'വീണു'; ഈ ചരിത്ര നേട്ടം ഫെര്‍ണാണ്ടോയുടെ പേരില്‍

    

   മെന്‍ഡിസ് 110 പന്തില്‍ 13 ബൗണ്ടറികളടക്കം 84 റണ്‍സ് നേടിയപ്പോള്‍, 106 പന്തില്‍ നിന്നും രണ്ട് സിക്‌സും പത്ത് ബൗണ്ടറിയും സഹതം 75 റണ്‍സാണ് ഒഷാദ കുറിച്ചത്. നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തെങ്കിലും പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിയാതെ പോവുകയായിരുന്നു.

   222 റണ്‍സായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ പോര്‍ട്ടീസ് സംഘം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 154 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 68 റണ്‍സിന്റെ ലീഡ് നേടിയതോടെ മത്സരത്തില്‍ വിജയം സ്വപ്‌നം കാണുകയും ചെയ്തു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായി തിരിച്ചുവന്ന ദ്വീപുകാര്‍ 128 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കുകയായിരുന്നു. ഇതോടെ കുറിക്കപ്പെട്ട 197 റണ്‍സിന്റെ വിജയ ലക്ഷ്യം മൂന്നാംദിനം തന്നെ സന്ദര്‍ശകര്‍ മറികടക്കുകയും ചെയ്തു.

   First published:
   )}