TRENDING:

'പവര്‍ ഓഫ് എബി ഡി' ഇംഗ്ലണ്ട് ടി20 ലീഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഡി വില്ല്യേഴ്‌സിന്റെ അരങ്ങേറ്റം

Last Updated:

ഡി വില്ല്യേഴ്‌സ് ആറു സിക്സും അഞ്ചു ബൗണ്ടറികളുമടക്കമാണ് 88 റണ്‍സാണെടുത്തത്‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക ടി20 ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എഡി ഡി വില്ല്യേഴ്‌സ്. ലോകകപ്പ് ടീമില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന താരം തന്റെ ബാറ്റിങ്ങ് കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ലീഗില്‍ പുറത്തെടുത്തത്. എസെക്സിനെതിരെ മിഡില്‍സെക്സിനായി കളത്തിലിറങ്ങിയ ഡിവില്ലിയേഴ്സ് 43 പന്തില്‍ നിന്ന് 88 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
advertisement

തന്റെ പതിവു ശൈലിയില്‍ തകര്‍ത്തടിച്ച ഡി വില്ല്യേഴ്‌സ് ആറു സിക്സും അഞ്ചു ബൗണ്ടറികളുമടക്കമാണ് 88 റണ്‍സെടുത്തത്. ആദ്യം ബാറ്റു ചെയ്ത എസെക്സ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഡിവില്ലിയേഴ്സിന്റെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.

Also Read: 'അന്ന് ഞാനത് ആഗ്രഹിച്ചിരുന്നു' ധോണിയെ ടീമിലെടുക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ അത് അദ്ദേഹത്തെ അറിയിക്കണമെന്ന് സെവാഗ്

39 ന് 2 എന്ന നിലയില്‍ ടീം പതറുമ്പോള്‍ കളത്തിലെത്തിയ ഡി വില്ല്യേഴ്‌സ് ദാവീദ് മലാനൊപ്പം ഡിവില്ലിയേഴ്സ് 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 18 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മിഡില്‍സെക്സ് വിജയം സ്വന്തമാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'പവര്‍ ഓഫ് എബി ഡി' ഇംഗ്ലണ്ട് ടി20 ലീഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഡി വില്ല്യേഴ്‌സിന്റെ അരങ്ങേറ്റം