• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അന്ന് ഞാനത് ആഗ്രഹിച്ചിരുന്നു' ധോണിയെ ടീമിലെടുക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ അത് അദ്ദേഹത്തെ അറിയിക്കണമെന്ന് സെവാഗ്

'അന്ന് ഞാനത് ആഗ്രഹിച്ചിരുന്നു' ധോണിയെ ടീമിലെടുക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ അത് അദ്ദേഹത്തെ അറിയിക്കണമെന്ന് സെവാഗ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ധോണിയെ കാണുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ അക്കാര്യം അദ്ദേഹത്തെ നേരില്‍ വിളിച്ച് അറിയിക്കണം

MS-Dhoni

MS-Dhoni

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ധോണിയെ സെലക്ടര്‍മാര്‍ ടീമിലെടുക്കുന്നില്ലെങ്കില്‍ അത് അദ്ദേഹത്തെ അറിയിക്കണമെന്ന് മുന്‍താരം വീരേന്ദര്‍ സെവാഗ്. എത്രകാലം കളിക്കണമെന്നും എപ്പോള്‍ വിരമിക്കണമെന്നും ധോണിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാല്‍ തങ്ങളുടെ പദ്ധതികളില്‍ ധോണി ഇല്ലെങ്കില്‍ അത് സെലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിക്കണമെന്നും സെവാഗ് വ്യക്തമാക്കി.

    'എപ്പോഴാണ് വിരമിക്കേണ്ടതെന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ധോണിയെ കാണുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ അക്കാര്യം അദ്ദേഹത്തെ നേരില്‍ വിളിച്ച് അറിയിക്കണം.' വീരു പറഞ്ഞു. താന്‍ കളിയവസാനിപ്പിക്കുന്ന സമയത്ത് പദ്ധതികളെക്കുറിച്ച് സെലക്ടര്‍മാര്‍ എന്നോടും ചോദിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണെന്നും താരം പറഞ്ഞു.

    Also Read: 'കിവികള്‍ അത്ഭുതപ്പെടുത്തുകയാണ്'; കിരീടം തട്ടിയെടുത്തിട്ടും സ്റ്റോക്‌സിന് 'ന്യൂസീലന്‍ഡര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് ശുപാര്‍ശ

    വീരുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ആ കാര്യം അറിയിക്കാതിരുന്നതില്‍ ചടങ്ങിലുണ്ടായിരുന്ന അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന സന്ദീപ് പാട്ടീല്‍ മാപ്പുചോദിച്ചു. 'സെവാഗിനോട് സംസാരിക്കാന്‍ വിക്രം റാത്തോഡിനെയാണ് ഏല്‍പ്പിച്ചിരുന്നതെന്നും, വിക്രം സംസാരിച്ചിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് താന്‍ മാപ്പു ചോദിക്കുന്നു' പാട്ടീല്‍ പറഞ്ഞു. എന്നാല്‍, തന്നെഉള്‍പ്പെടുത്താതെ ടീം പ്രഖ്യാപിച്ച ശേഷമാണ് വിക്രം തന്നോട് സംസാരിച്ചതെന്നും അതില്‍ കാര്യമില്ലെന്നും സെവാഗ് മറുപടി നല്‍കി.

    'ധോണിയെ എടുക്കാതെ ടീം പ്രഖ്യാപിച്ച ശേഷം എം.എസ്.കെ പ്രസാദ് അക്കാര്യം ധോണിയോട് പറഞ്ഞിട്ട് എന്താണ് കാര്യം? ടീം പ്രഖ്യാപിക്കുന്നതിനു മുന്നേയാണ് ഇത്തരം കാര്യങ്ങള്‍ കളിക്കാരനെ അറിയിക്കേണ്ടത്.' സെവാഗ് പറഞ്ഞു.

    First published: