നിരാശാജനകമായ ഐപിഎൽ സീസണിന് ശേഷം ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 14 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
advertisement
ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ഒഴിവുള്ള സെലക്‌ടര്‍ സ്ഥാനത്തേക്ക് അജിത് അഗാര്‍ക്കര്‍ വരാനിടയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെ പൊളിച്ചെഴുത്തുകള്‍. ഇതോടെ സെലക്‌ടറായി അഗാര്‍ക്കര്‍ പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറുകയാണ്. മുമ്പ് ചീഫ് സെലക്‌ടറായിരുന്ന ചേതന്‍ ശര്‍മ്മ ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് പുറത്തായതോടെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗമാകും മുഖ്യ സെലക്‌ടറാവുക. ജൂണ്‍ 30 ആണ് പുതിയ സെലക്ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂലൈ 1 മുതല്‍ അഭിമുഖങ്ങള്‍ നടക്കാനാണ് സാധ്യത. മുഖ്യ സെലക്‌ടര്‍ സ്ഥാനമായതിനാല്‍ പരിചയസമ്പന്നനായ താരം എന്ന നിലയ്‌ക്ക് അജിത് അഗാര്‍ക്കറിന് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.
Also Read- ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല; ഇന്ത്യ-പാക് ഒക്ടോബർ 15ന് അഹമ്മദാബാദിൽ
മുമ്പും ഇന്ത്യന്‍ ടീമിന്‍റെ സെലക്ടര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരാണ് അജിത് അഗാര്‍ക്കറിന്‍റേത്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാര്‍ക്കര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2007ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന അഗാര്‍ക്കര്‍ ടീം ഇന്ത്യയുടെ നിര്‍ണായക പേസര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റില്‍ 58 ഉം, ഏകദിനത്തില്‍ 288 ഉം, ടി20യില്‍ മൂന്നും വിക്കറ്റാണ് സമ്പാദ്യം. ബിസിസിഐ മുഖ്യ സെലക്‌ടര്‍ സ്ഥാനത്തേക്ക് രവി ശാസ്‌ത്രി, ദിലിപ് വെങ്‌സര്‍കാര്‍ തുടങ്ങിയ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.