TRENDING:

മുന്‍ പാകിസ്താൻ ക്യാപ്റ്റൻ ഇന്‍സമാം ഉള്‍ ഹഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍; പ്രാർത്ഥനകളോടെ പാക്-ഇന്ത്യന്‍ ആരാധകര്‍

Last Updated:

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ താരം, നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസവും ദേശീയ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ താരം, നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. മൂന്ന് ദിവസമായി നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്ന ഇന്‍സമാമിനെ പ്രാഥമിക പരിശോധനകള്‍ നടത്തുകയും തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇന്‍സമാം സുഖം പ്രാപിച്ചു വരുന്നുണ്ടെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement

വാര്‍ത്ത പുറത്തുവന്നതിനുശേഷം, പാക്കിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററില്‍ മുന്‍ ക്രിക്കറ്റ് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ട്വീറ്റുകളും ചെയ്യുന്നുണ്ട്. ഇന്‍സമാമിനായി ട്രെന്‍ഡ് ചെയ്യുന്ന ട്വിറ്റര്‍ ഹാഷ്ടാഗില്‍ (#inzamamulhaq) ഒത്തുചേര്‍ന്ന പാക് ആരാധകരെക്കാൾ ഒട്ടും കുറവല്ല, ഇന്ത്യയിലെ ആരാധകരും. ഇന്ത്യന്‍ ആരാധകരുടെ ചില ട്വീറ്റുകള്‍ ഇങ്ങനെയായിരുന്നു

''ഇന്‍സി, നിങ്ങള്‍ ഞങ്ങള്‍ക്ക് അത്ഭുതകരമായ ഓര്‍മ്മകള്‍ തന്നു. നിങ്ങള്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും..''

advertisement

''#ഇന്‍സമാം ഉള്‍ ഹഖ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ @Inzamam08''

''വേഗം സുഖം പ്രാപിക്കൂ ഇന്‍സി ഭായ്!!! അന്‍വറിനൊപ്പം നിങ്ങളും എന്റെ പ്രിയപ്പെട്ട പാകിസ്ഥാന്‍ ബാറ്റ്‌സ്മാനാണ്! നിങ്ങൾ ഒരു അപൂര്‍വ കളിക്കാരൻ തന്നെയാണ്! ഇന്ത്യയില്‍ നിന്നുള്ള സ്‌നേഹം #inzamamulhaq''

''പാകിസ്ഥാന്‍ ഇതിഹാസം വേഗത്തില്‍ സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു @Inzamam08. #inzamamulhaq ഇന്ത്യയില്‍ നിന്നുള്ള ദുആ''

''ഇന്‍സി ഭായ് വേഗം തന്നെ സുഖം പ്രാപിക്കട്ടെ, ഇന്ത്യയില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍. #inzamamulhaq @Inzamam08''

advertisement

എന്നിങ്ങനെ നീളുന്നു ആശംസകൾ.

1991ലെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ഏകദിനത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇന്‍സമാം ഉള്‍ ഹഖ് വരവറിയിക്കുന്നത്. ആ കളികളിില്‍ മികച്ച സ്‌കോറോടെ തിളങ്ങിയ ഇന്‍സി 1992ലെ ലോകകപ്പിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെയാണ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. 375 മത്സരങ്ങളില്‍ നിന്ന് 11701 റണ്‍സ് നേടിയ ഇന്‍സമാം ഏകദിനത്തില്‍ പാകിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ്. കൂടാതെ 119 മത്സരങ്ങളില്‍ നിന്ന് 8829 റണ്‍സുമായി പാകിസ്ഥാനു വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാമതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 20,000 റണ്‍സിന് മുകളില്‍ നേടിയ ഒരേ ഒരു പാക് ബാറ്റ്‌സ്മാനാണ് അദ്ദേഹം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2003-2007 കാലഘട്ടത്തില്‍ പാക് ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇന്‍സമാം. ഏകദിനത്തില്‍ 87 തവണ പാക്കിസ്ഥാനെ നയിക്കുകയും 51-33 വിജയ-തോല്‍വി റെക്കോര്‍ഡ് നേടുകയും ചെയ്തു. ടെസ്റ്റുകളില്‍, 31 മത്സരങ്ങളില്‍ നിന്നായി 11-11 എന്ന വിജയ-തോല്‍വി റെക്കോര്‍ഡും, ഒന്‍പത് മത്സരങ്ങള്‍ സമനിലയിലുമായി അദ്ദേഹം തന്റെ രാജ്യത്തെ നയിച്ചു. 2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം, ഇന്‍സി പാകിസ്ഥാന്‍ ടീമിനൊപ്പം ഒരു ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും മൂന്ന് വര്‍ഷം (2016-19) ചീഫ് സെലക്ടറാകുകയും ചെയ്തു. കൂടാതെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
മുന്‍ പാകിസ്താൻ ക്യാപ്റ്റൻ ഇന്‍സമാം ഉള്‍ ഹഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍; പ്രാർത്ഥനകളോടെ പാക്-ഇന്ത്യന്‍ ആരാധകര്‍
Open in App
Home
Video
Impact Shorts
Web Stories