TRENDING:

'അഭിമാനം തോന്നുന്നു' ദിവസവും നോമ്പെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്; ഹൈദരാബാദ് താരങ്ങളെക്കുറിച്ച് ധവാന്‍

Last Updated:

നിങ്ങളുടെ ഈര്‍ജ്ജം എല്ലാവരെയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുമെന്നും ധവാന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഐപില്‍ പന്ത്രണ്ടാം സീസണ്‍ പ്ലേ ഓഫിലേക്ക് കടന്നപ്പോഴേക്കും ഇസ്‌ലാം മതവിശ്വാസികളായ താരങ്ങള്‍ക്ക് റമദാന്‍ ആരംഭിച്ചിരിക്കുകയാണ്. റമദാന്‍ മാസത്തില്‍ ടീം ക്യാംപിലെ നോമ്പുതുറ ചിത്രവുമായി നേരത്തെ ഹൈദരാബാദ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദായിരുന്നു തന്റെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
advertisement

ഇതിനു പിന്നാലെ പകല്‍ മുഴുവന്‍ നോമ്പ് നോറ്റതിനുശേഷം കളിക്കാനിറങ്ങിയ തന്റെ പഴയ സഹതാരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍ സ് താരമായ ശിഖര്‍ ധവാന്‍. കഴിഞ്ഞ സീസണ്‍ വരെ ഹൈദരാബാദിന്റെ താരമായിരുന്ന ധവാന്‍ തന്റെ സുഹൃത്തുക്കളും അഫ്ഗാന്‍ താരങ്ങളുമായ റാഷിദ് ഖാന്റെയും മൊഹമ്മദ് നബിയുടെയും ഒപ്പമുളള ചിത്രം സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Also Read: IPL 2019: 18,805 റണ്‍സ്, 653 വിക്കറ്റ് പന്ത്രണ്ടാം സീസണില്‍ സംഭവിച്ചത് എന്തൊക്കെയെന്നറിയാം

advertisement

റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് പകല്‍ മുഴുവന്‍ നോമ്പെടുത്ത് രാത്രി മത്സരത്തിനിറങ്ങുന്ന താരങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നെന്ന് ധവാന്‍ പറയുന്നത്. നിങ്ങളുടെ ഈര്‍ജ്ജം എല്ലാവരെയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുമെന്നും ധവാന്‍ ട്വീറ്റിലൂടെ പറയുന്നു.

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ധവാന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ്. ജയിക്കുന്ന ടീം ഞായറഴ്ച മുംബൈ ഇന്ത്യന്‍സുമായ് നടക്കുന്ന ഫൈനലിന് യോഗ്യത നേടും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അഭിമാനം തോന്നുന്നു' ദിവസവും നോമ്പെടുത്താണ് അവര്‍ കളിക്കാനിറങ്ങുന്നത്; ഹൈദരാബാദ് താരങ്ങളെക്കുറിച്ച് ധവാന്‍