IPL 2019: 18,805 റണ്‍സ്, 653 വിക്കറ്റ് പന്ത്രണ്ടാം സീസണില്‍ സംഭവിച്ചത് എന്തൊക്കെയെന്നറിയാം
Last Updated:
58 മത്സരങ്ങളില്‍ നിന്നായി 653 വിക്കറ്റുകളാണ് ബൗളര്‍മാര്‍ സ്വന്തമാക്കിയിരിക്കുന്നത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണ്‍ അവസാനിക്കാന്‍ പോവുകയാണ്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരവും മറ്റന്നാള്‍ നടക്കുന്ന ഫൈനലും കഴിഞ്ഞാല്‍ ഈ സീസണിന് തിരശ്ശീല വീഴും. മുന്‍സീസണുകളിലേതിനു സമാനമായി ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ സീസണായിരുന്നു ഇത്തവണത്തേതും.
58 മത്സരങ്ങളില്‍ നിന്ന് 18,805 റണ്‍സാണ് ഇത്തവണത്തെ സീസണില്‍ ഒഴുകിയിരിക്കുന്നത്. ആറ് സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് 18,805 റണ്‍സ് പിച്ചിലൊഴുകിയത്. ഇതില്‍ നിലം തൊടാതെ ഗ്യാലറിയിലേക്ക് പന്ത് പറന്നത് 760 തവണയാണ്. 1606 ഫോറുകളും ഈ സീസണില്‍ പിറന്നു.
Also Read: 'ഈ കോള്‍ എടുക്കാതിരിക്കാനാകില്ല' വിക്കറ്റ് നേടിയതിനു പിന്നാലെ ഖലീലിന്റെ ആഹ്ലാദം പ്രകടനം; അര്‍ത്ഥമിതോ ?
ബൗണ്ടറികളിലൂടെ മാത്രം 10,984 റണ്‍സാണ് താരങ്ങള്‍ നേടിയത്. 12 മത്സരങ്ങള്‍ കളിച്ച് 692 റണ്‍സ് നേടിയ ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരം. രണ്ടാംസ്ഥാനത്ത് 14 മത്സരങ്ങളില്‍ നിന്ന് 594 റണ്‍സ് നേടിയ ലോകേഷ് രാഹുലും.
advertisement
58 മത്സരങ്ങളില്‍ നിന്നായി 653 വിക്കറ്റുകളാണ് ബൗളര്‍മാര്‍ സ്വന്തമാക്കിയിരിക്കുന്നത്. വിക്കറ്റ് വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്നത് 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകള്‍ വീഴ്ത്തിയ ഡല്‍ഹി ക്യപിറ്റല്‍സ് താരം കഗീസോ റബാഡയാണ്. രണ്ടാം സ്ഥാനത്ത് 15 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഇമ്രാന്‍ താഹിറും.
Dont Miss: 'ആവേശം കുറച്ച് കൂടുതലാ' കമന്റേറ്റര്‍ പറയും മുന്നേ ടോസിട്ട് അയ്യര്‍; ആചാരങ്ങള്‍ തീര്‍ക്കട്ടെയെന്ന് മഞ്ജരേക്കര്‍
653 വിക്കറ്റുകളില്‍ 65 തവണ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയത് റണ്‍സൊന്നും നേടാതെയായിരുന്നു. 471 ക്യാച്ചുകളും ഈ സീസണിന്റെ മാറ്റ് കൂട്ടുന്നു. റണ്‍സ് വിട്ടുകൊടുക്കുന്നതിലും കണിശത കാട്ടിയ ബൗളര്‍മാരും ഇത്തവണ കുറവായിരുന്നില്ല. 19 മെയ്ഡന്‍ ഓവറുകളും ഇത്തവണത്തെ സീസണില്‍ പിറന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2019 11:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2019: 18,805 റണ്‍സ്, 653 വിക്കറ്റ് പന്ത്രണ്ടാം സീസണില്‍ സംഭവിച്ചത് എന്തൊക്കെയെന്നറിയാം