TRENDING:

'നൂറിന്റെ തിളക്കം' സച്ചിനെയും രോഹിത്തിനെയും പിന്തള്ളി ധവാന്‍; ഓവലില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് താരം

Last Updated:

ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ ഇതുവരെ നാല് സെഞ്ച്വറികളാണ് ധവാന്‍ അടിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് സെഞ്ച്വറിയില്‍ ധവാന്‍ നേടിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ഇംഗ്ലണ്ട് മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ധവാന്‍ ഇന്ന് നേടിയത്. മത്സരത്തില്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സായിരുന്നു ധവാന്‍ നേടിയത്.
advertisement

ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ ഇതുവരെ നാല് സെഞ്ച്വറികളാണ് ധവാന്‍ അടിച്ചിരിക്കുന്നത്. രണ്ടാമതുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരില്‍ 3 സെഞ്ച്വറികളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള രോഹിത്തിനും മൂന്ന് സെഞ്ച്വറിയുണ്ട്. ലോകകപ്പില്‍ ഓസീസിനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് ധവാന്‍. അജയ് ജഡേജയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

Also Read: സെഞ്ച്വറിയുമായി ധവാന്‍; ഓസീസിനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ഏകദിന ക്രിക്കറ്റില്‍ ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിനേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കും ധവാനെത്തി. താരത്തിന് നാല് സെഞ്ച്വറികളാണ് ധവാന്‍ കങ്കാരുക്കള്‍ക്കെതിരെ അടിച്ചിരിക്കുന്നത്. 9 സെഞ്ച്വറിയുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമന്‍.

advertisement

മത്സരത്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ 1,000 റണ്‍സ് എന്ന നേട്ടവും ധവാന്‍ സ്വന്തമാക്കിയിരുന്നു. രാഹുല്‍ ദ്രാവിഡ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'നൂറിന്റെ തിളക്കം' സച്ചിനെയും രോഹിത്തിനെയും പിന്തള്ളി ധവാന്‍; ഓവലില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് താരം