ICC World cup 2019: സെഞ്ച്വറിയുമായി ധവാന്‍; ഓസീസിനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

Last Updated:

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായും ധവാന്‍ മാറി.

ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ച്വറി. 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യന്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറി ധവാന്‍ സ്വന്തം പേരില്‍ കുറിച്ചത്. 95 പന്തുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.
ഓസീസിനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. നേരത്തെ 1999 ലോകകപ്പില്‍ ഓവലില്‍വെച്ച് അജയ് ജഡേജയാണ് ഓസീസിനെതിരെ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ച്വറി നേടിയിരുന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായും ധവാന്‍ മാറി.
Also Read: 'രോഹിത് വീണു' ഓപ്പണര്‍മാര്‍ നേടിയത് കങ്കാരുക്കള്‍ക്കെതിരെ ലോകകപ്പിലെ റെക്കോര്‍ഡ് കൂട്ടുകെട്ട്
മത്സരം 32 ഓവര്‍ പിന്നിട്ടപ്പോള്‍ 187 ന് 1 എന്ന നിലയിലാണ് ഇന്ത്യ. ധവാനൊപ്പം 27 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍ 57 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
advertisement
മത്സരത്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ 1,000 റണ്‍സ് എന്ന നേട്ടവും ധവാന്‍ സ്വന്തമാക്കിയിരുന്നു. രാഹുല്‍ ദ്രാവിഡ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: സെഞ്ച്വറിയുമായി ധവാന്‍; ഓസീസിനെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement