ഇതിനിടയിലാണ് പുനെയിലെ ഒരു എൻ ജി ഒയ്ക്ക് ക്രിക്കറ്റ് താരം എം എസ് ധോണി ഒരുലക്ഷം രൂപ നൽകിയത് ട്വിറ്ററിൽ ട്രോളുകൾക്ക് കാരണമായത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ ഒരു ലക്ഷം രൂപ മാത്രം സംഭാവനയായി നൽകിയതാണ് നെറ്റിസൺസിന് പിടിക്കാതെ പോയത്.
advertisement
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി വരെ അവളുടെ സമ്പാദ്യത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 ലക്ഷം രൂപ സംഭാവനയായി നൽകിയിട്ടുണ്ട്. അതേസമയം, ധോണി സംഭാവന നൽകിയത് എൻ ജി ഒയ്ക്ക് ആണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലെന്നും വ്യക്തമാക്കി അദ്ദേഹത്തെ പ്രതിരോധിച്ചും ട്വീറ്റുകളുണ്ട്.
ബാഡ്മിന്റൺ താരം പി വി സിന്ധു ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ നൽകിയിരുന്നു. മുൻ ക്രിക്കറ്റ് താരവും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി ആയിരുന്നു സംഭാവന നൽകിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2020 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
COVID 19 | ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം