കശ്മീരില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികര്‍ക്കൊപ്പം വോളീബോള്‍ കളിച്ച് ധോണി

ജൂലൈ 31 ന് പരിശീലനം ആരംഭിച്ച താരം ആഗസ്റ്റ് 15 വരെയാണ് ടെറിട്ടോറിയല്‍ ആര്‍മിയ്‌ക്കൊപ്പമുണ്ടാവുക.

  • News18
  • Last Updated: August 5, 2019, 2:07 PM IST

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്തുകയാണ്. കശ്മീരില്‍ ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പമുള്ള ധോണി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വോളീബോള്‍ കളിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.


നേരത്തെ ധോണി പരിശീലനത്തിനെത്തിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു ഇതിനു പിന്നാലെയാണ് ലഫ്റ്റനന്റെ കേണലിന്റെ വോളീബോളിന്റെ ദൃശ്യങ്ങളും വൈറലായിരിക്കുന്നത്. ലോകകപ്പിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയായിരുന്നു താരം സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.


Also Read: 'ടി20യില്‍ കേമന്‍ ഹിറ്റ് മാന്‍ തന്നെ'; ക്രിസ് ഗെയ്‌ലിനെയും പിന്തള്ളി ഒന്നാമനായി രോഹിത് ശര്‍മ


വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യപിക്കാനിരിക്കെ ബിസിസിഐയോട് താരം അവധി ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 31 ന് പരിശീലനം ആരംഭിച്ച താരം ആഗസ്റ്റ് 15 വരെയാണ് ടെറിട്ടോറിയല്‍ ആര്‍മിയ്‌ക്കൊപ്പമുണ്ടാവുക.
Trending Now