ഫ്ളോറിഡ: ടി20യിലെ ബാറ്റിങ്ങ് റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ വിന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി20യില്‍ രണ്ട് റെക്കോര്‍ഡുകളാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ എന്നീ റെക്കോര്‍ഡുകളാണ് രോഹിത് സ്വന്തമാക്കിയത്.
ഇന്നലത്തെ മത്സരത്തില്‍ മൂന്ന് സിക്സ് അടിച്ച രോഹിതിന്റെ പേരില്‍ 107 സിക്സുകളായി. വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ (105) റെക്കോഡാണ് താരം മറികടന്നത്. ന്യൂസീലന്‍ഡിന്റെ മാര്ട്ടിന് ഗുപ്റ്റിലാണ് മൂന്നാമത് (103). അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സും രോഹിത് ശര്‍മയുടെ പേരിലാണ് (2422). വിരാട് കോലിയാണ് രണ്ടാമത് (2310).
Also Read: 'യുവരാജാവിന്റെ കരുത്ത് ചോര്‍ന്നിട്ടില്ല'; ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി യുവി
കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും രോഹിതിന്റെ പേരില്‍ തന്നെയാണ് ഇന്നലത്തെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ 21 ഫിഫ്റ്റിയാണ് താരത്തിന്റെ പേരിലുള്ളത്. ഇതിനുപുറമെ നാല് സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, India vs Windies, Indian cricket, Indian cricket team, Rishabh Pant, Russell, Windies Cricket Team