TRENDING:

'ഒടുവില്‍ തീരുമാനമായി' വിന്‍ഡീസ് പര്യടനത്തിന് ധോണി ഇല്ല; ഇനി രണ്ട് മാസം സൈനിക സേവനത്തിന്

Last Updated:

ലോകകപ്പിനു പിന്നാലെ രണ്ട് മാസം സേനയൊടൊപ്പം നില്‍ക്കാനാണ് മുന്‍ നായകന്‍ തീരുമാനിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരം എംഎസ് ധോണിയുണ്ടാകില്ല. താരത്തെ ടീമിലുള്‍പ്പെടുത്തുമോ ഇല്ലയോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ താരം തന്നെ സെലക്ടര്‍മാരോട് രണ്ട് മാസത്തെ അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. പാരച്ച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലാണ് ധോണി. ലോകകപ്പിനു പിന്നാലെ രണ്ട് മാസം സേനയൊടൊപ്പം നില്‍ക്കാനാണ് മുന്‍ നായകന്‍ തീരുമാനിച്ചിരിക്കുന്നത്.
advertisement

ലോകകപ്പിനു പിന്നാലെ ധോണി വിരമിക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി പ്രതികരണം നടത്താത്തതോടെ താരത്തെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. നാളെയാണ് വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.

Also Read: ധോണിക്ക് പകരക്കാരനാകാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമിലില്ലെന്ന് മുന്‍ സെലക്ടര്‍

ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്താകും വിക്കറ്റ് കീപ്പറുടെ റോളില്‍ ടീമിലിടം പിടിക്കുക. ബിസിസിഐ വക്താവിനോടാണ് ധോണി രണ്ട് മാസം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം അറിയിച്ചത്. താരം ക്രിക്കറ്റില്‍ നിന്ന് നിലവില്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സൈനിക സേവനത്തിന്റെ കാര്യം നേരത്തെ തന്നെ ചീഫ് സെലക്ടറെയും നായകനെയും അറിയിച്ചതാണെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒടുവില്‍ തീരുമാനമായി' വിന്‍ഡീസ് പര്യടനത്തിന് ധോണി ഇല്ല; ഇനി രണ്ട് മാസം സൈനിക സേവനത്തിന്