മുംബൈ: എംഎസ് ധോണിയ്ക്ക് പകരക്കാരനാകാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന് മുന്‍ സെലക്ടര്‍ സഞ്ജയ് ജഗ്ദലെ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ നിലവില്‍ മറ്റൊരു താരമില്ലെന്നാണ് ബിസിസിഐ മുന്‍ സെക്രട്ടറി കൂടിയായ ജഗ്ദലെ പറയുന്നത്.
ധോണി വിരമിക്കണോ വേണ്ടയോയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് മുന്‍ സെലക്ടറും ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം വ്യക്തമാക്കിയത്. എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ തക്ക പക്വത ധോണിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജയ് സെലക്ടര്‍മാര്‍ ധോണിയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ മനസിലുള്ളത് അറിയണമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ധോണിയുടെ സ്ഥാനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് ജഗ്ദലെയുടെയും രംഗപ്രവേശം. ധോണിയുടെ മനസിലുള്ളത് അറിയണമെന്ന് പറഞ്ഞ ജഗ്ദലെ അതല്ലെങ്കില്‍ ഭാവിയില്‍ ധോണിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്ന കാര്യം സെലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
എപ്പോഴാണ് വിരമിക്കേണ്ടതെന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ധോണിയെ കാണുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ അക്കാര്യം അദ്ദേഹത്തെ നേരില്‍ വിളിച്ച് അറിയിക്കണമെന്നുമായിരുന്നു സെവഗ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതാരങ്ങളെ പരിഗണിക്കേണ്ട സമയമാണിതെന്നായിരുന്നു ഗംഭീറിന്റെ അഭിപ്രായം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.