TRENDING:

'അവനിൽ ധോണിയുടെ പ്രഭാവം ശരിക്കും വ്യക്തമായിരുന്നു', സാം കറനെ പ്രശംസിച്ച് ബട്ട്ലർ

Last Updated:

'ഈ ഇന്നിങ്‌സിനെക്കുറിച്ച് ധോണിയോട് സംസാരിക്കാന്‍ സാം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്. എം എസ് ധോണി എങ്ങനെയാണോ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് ചെയ്യുന്നത് അതു പോലെയാണ് സാം ബാറ്റ് ചെയ്തത്"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൂനെ: ഇന്ത്യക്കെതിരായ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ അവസാന പന്തുവരെ പൊരുതിയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. മുന്‍നിര പ്രതീക്ഷക്കൊത്ത് തിളങ്ങാതിരുന്ന മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ സാം കറന്റെ (95*) പ്രകടനമാണ് ഇന്ത്യൻ വിജയം ദീർഘിപ്പിച്ചത്. തകര്‍പ്പൻ ബാറ്റിംഗോടെ ഇന്ത്യയെ മുൾമുനയിൽ നിർത്താൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ വിജയം നേടിക്കൊടുക്കാനായില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി മധ്യനിരയില്‍ പുറത്തെടുത്തിരുന്ന പ്രകടനം പോലെയായിരുന്നു സാം കറാന്റെ ഇന്നിങ്‌സ്.
advertisement

ഐപിഎല്ലില്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിലെ താരമാണ് സാം കറന്‍. സി എസ്‌ കെയ്ക്കുവേണ്ടി മധ്യനിരയിലും ടോപ് ഓർഡറിലും ഒരു പോലെ തിളങ്ങുന്ന കറന്‍ ധോണിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഉള്ള പ്രകടനമാണ് മൂന്നാം ഏകദിനത്തിൽ പുറത്തെടുത്തത്. അത് ശരി വച്ചു കൊണ്ട് ഇപ്പോഴിതാ കറന്റെ ബാറ്റിങ്ങില്‍ ധോണിയുടെ പ്രഭാവമുണ്ടായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍.

'ഈ ഇന്നിങ്‌സിനെക്കുറിച്ച് ധോണിയോട് സംസാരിക്കാന്‍ സാം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്. എം എസ് ധോണി എങ്ങനെയാണോ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റ് ചെയ്യുന്നത് അതു പോലെയാണ് സാം ബാറ്റ് ചെയ്തത്. സാമിന്റെ ഇത്തരമൊരു മാറ്റത്തിന് പിന്നില്‍ ധോണിയുടെ വലിയ സ്വാധീനമുണ്ട്. അദ്ദേഹം എത്രത്തോളം മികച്ച ക്രിക്കറ്റ് താരമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. ഫിനിഷര്‍ എന്ന രീതിയിലും അതുല്യ പ്രതിഭയാണ്. എം എസ് ധോണിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഡ്രസിങ് റൂമില്‍ പങ്കുവെക്കുന്നത് തന്നെ വളരെ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്'- ബട്ട്ലര്‍ പറഞ്ഞു.

advertisement

ഇന്നലത്തെ മത്സരത്തിൽ കറൻ ഏകദിനത്തിൽ തന്‍റെ ആദ്യ അർധസെഞ്ചുറിയും ഒപ്പം തന്നെ ഏറ്റവും ഉയർന്ന സ്കോറുമാണ് കുറിച്ചത്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇംഗ്ലണ്ടിനുവേണ്ടി ഒരു അര്‍ധ സെഞ്ചുറി പ്രകടനം പോലും നടത്താന്‍ കറന് സാധിച്ചിരുന്നില്ല. അങ്ങനെയൊരു താരമാണ് നിര്‍ണ്ണായക മത്സരത്തിലെ സമ്മര്‍ദ്ദ ഘട്ടത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചത്.

Also Read- India Vs England | വീറുറ്റ പ്രകടനത്തോടെ സാം കറൻ ലോക റെക്കോർഡിനൊപ്പം

ഐ പി എല്ലിൽ സി എസ്‌ കെക്ക് വേണ്ടി മൂന്നാം നമ്പറിലടക്കം ബാറ്റിങ്ങിന് ഇറക്കിയിട്ടുള്ള താരമാണ് കറൻ. എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ട വിധത്തിൽ താരത്തിൽ ഉപയോഗിക്കാനായിട്ടില്ല. വേണ്ടവിധം ഉപയോഗിക്കാൻ കഴിഞ്ഞാൽ 22കാരനായ സാം കറന്‍ ഭാവിയില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി അവർക്കൊരു മുതൽക്കൂട്ട് അവുമെന്നുള്ളതും ഉറപ്പാണ്.

advertisement

ഐ പി എല്ലില്‍ നിന്ന് രണ്ട് അർധസെഞ്ചുറിയടക്കം 281 റണ്‍സും 23 വിക്കറ്റും യുവതാരം വീഴ്ത്തിയിട്ടുണ്ട്. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് ടീമിലെ സ്ഥിര സാന്നിധ്യമായി മാറിയ കറൻ ഈ സീസണിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാനുള്ള തയ്യാറെടുപ്പിലാണ്.

മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് തോറ്റെങ്കിലും ആരാധക മനസ്സുകൾ കീഴടക്കാന്‍ കറനായി. കളിയിലെ താരമായതും കറനാണ്. ബൗളിങ്ങില്‍ അഞ്ചു ഓവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും താരം വീഴ്ത്തി. ഋഷഭ് പന്തിന്‍റെ വിക്കറ്റാണ് കറൻ നേടിയത്.

advertisement

അടുത്ത ആഴ്ചയിൽ തന്നെ സാം കറൻ സി എസ്‌ കെ ക്യാംപില്‍ ചേരും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- " He has shades of MS Dhoni in him" England Captain Jos Buttler appreciates the young all rounder Sam Curran for his valiant knock of 95* in the last ODI between India and England.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അവനിൽ ധോണിയുടെ പ്രഭാവം ശരിക്കും വ്യക്തമായിരുന്നു', സാം കറനെ പ്രശംസിച്ച് ബട്ട്ലർ
Open in App
Home
Video
Impact Shorts
Web Stories