TRENDING:

US Open 2020: പുരുഷ ഫൈനലിൽ കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി ഡൊമിനിക് തീം

Last Updated:

നാലുവര്‍ഷത്തിനിടയിൽ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാത്ത ഒരു ചാമ്പ്യനും ഇക്കുറി ഉണ്ടായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി യുഎസ് ഓപ്പണിൽ ഓസ്ട്രിയൻ താരം ഡൊമനിക് തീം. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനെയാണ് ഡൊമിനിക് തീം പരാജയപ്പെടുത്തിയത്. സ്കോർ: 2-6, 4-6, 6-4, 6-3, 7-6.
advertisement

ടൈബ്രേക്കറിലൂടെയാണ് തീമിന്റെ വിജയം. 71 വർഷത്തിനിടയിൽ ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും ഇതോടെ തീമിന് സ്വന്തം.

വനിതകളുടെ ഫൈനലിലും ആദ്യ സെറ്റ് പരാജയപ്പെട്ടതിന് ശേഷമായിരുന്നു നവോമി ഒസാക അടുത്ത രണ്ട് സെറ്റുകൾ നേടി കിരീടം സ്വന്തമാക്കിയത്. 26 വർഷത്തിനിടയിൽ ആദ്യമായാണ് യുഎസ് ഓപ്പൺ വനിതാ ഫൈനലിൽ ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്.

advertisement

കാണികളുടെ ആരവമില്ലാത്ത ഗ്യാലറിയും കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ചുള്ള മത്സരങ്ങളും ഒടുവിൽ ഫൈനലിലെ ചരിത്ര വിജയവുമൊക്കെയായി ഇത്തവണത്തെ യുഎസ് ഓപ്പൺ. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ നാലുവര്‍ഷത്തിനിടയിൽ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാത്ത ഒരു ചാമ്പ്യനും ഇക്കുറി ഉണ്ടായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡിനെ തുടർന്ന് ഫെഡററും നദാലും യുസ് ഓപ്പണിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മത്സരത്തിനിടയിൽ ലൈൻ ജഡ്ജിന് മേൽ പന്ത് തട്ടിയതിനെ തുടർന്ന് നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
US Open 2020: പുരുഷ ഫൈനലിൽ കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി ഡൊമിനിക് തീം
Open in App
Home
Video
Impact Shorts
Web Stories