എലിജ് മെക്ക്ലിൻ: കൊളോറാഡോയിലെ അറോറ സ്വദേശിയായിരുന്നു 23 വയസ്സുള്ള എലിജ് മെക്ക്ലിൻ. കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് പൊലീസ് ഉദ്യോഗ്സ്ഥർ മെക്ക്ലിനെ തടഞ്ഞു. മെക്ക്ലിനെ നിലത്ത് കമഴ്ത്തി കിടത്തി കൈകൾ പുറകിൽ കെട്ടി കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയിലായ മെക്ക്ലിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം മസ്തിഷ്കാഘാതം സംഭവിച്ചു മരിച്ചു. മുഖം മുഴുവൻ മറയ്ക്കുന്ന മാസ്ക് ധരിച്ച് കൈകൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു നടന്ന മെക്ക്ലിനെ അപകടകാരി എന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ ആക്രമണം. സംഗീതം കേട്ട് കൈകൾ ചലിപ്പിച്ച് നൃത്തം ചെയ്ത് നടന്നു നീങ്ങുകയായിരുന്ന മെക്ക്ലിനെ പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. തന്റെ രണ്ടാം മത്സരത്തിൽ ഒസാക എത്തിയത് എലിജ് മെക്ക്ലിന്റെ പേരെഴുതിയ മാസ്ക് ധരിച്ചായിരുന്നു.(Image:Naomi Osaka/Instagram)
അഹ്മദ് ആർബെറി: മാർത്താ കോസ്റ്റിയുക്കിനെതിരെയുള്ള മൂന്നാം മത്സരത്തിൽ അഹ്മദ് ആർബെറി എന്ന പേരുള്ള മാസ്കുമായി ഒസാക യുഎസ് ഓപ്പൺ വേദിയിലെത്തി. ജോർജിയയിൽ വെളുത്ത വംശജരാൽ വെടിയേറ്റു കൊല്ലപ്പെട്ട 25 വയസ്സുള്ള ചെറുപ്പക്കാരനാണ് ആർബെറി. മൂന്ന് തവണയാണ് ആർബെറിയ്ക്ക് വെടിയേറ്റത്. (Image:Naomi Osaka/Instagram)
ട്രിവിയോൺ മാർട്ടിൻ: 2012 ലാണ് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ട്രിവിയോൺ മാർട്ടിൻ ഫ്ലോറിഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. കടയിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന മാർട്ടിന് നേരെ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. നാലാം മത്സരത്തിലെ വിജയത്തിന് ശേഷം ട്രവിയോണിന്റെ പേരുള്ള മാസ്കുമായി ഒസാക വേദിയിലെത്തി. (Image:Naomi Osaka/Instagram)
ജോർജ് ഫ്ലോയിഡ്: അമേരിക്കയിൽ കറുത്ത വംശജർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം ലോകം മുഴുവൻ അറിയപ്പെട്ടത് ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്നാണ്. നിരായുധനായ ഫ്ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥർ കഴുത്തു ഞെരിച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. ക്വാർട്ടർ ഫൈനലിൽ ജോർജിന്റെ പേരുള്ള മാസ്ക് ധരിച്ചാണ് ഒസാക എത്തിയത്. (Image:Naomi Osaka/Instagram)
ഫിലാന്തോ കാസിൽ: 2016 ലാണ് മിനിസോട്ട പൊലീസിന്റെ വെടിവെപ്പിൽ 32 കാരനായ ഫിലാന്തോ കാസിൽ കൊല്ലപ്പെട്ടത്. കാമുകിയും മകളുമായി കാറിൽ യാത്ര ചെയ്യുകായിരുന്ന കാസിലിനെ ട്രാഫിക് സിഗ്നലിൽ വെച്ച് തടഞ്ഞ പൊലീസ് കവർച്ചാ സംഘമെന്ന് ആരോപിച്ചാണ് കാസിലിനെ ആക്രമിച്ചത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ഏഴ് തവണയാണ് പൊലീസ് കാസിലിന് നേരെ നിറയൊഴിച്ചത്. കാസിലിന്റെ കാമുകി ഫെയ്സ്ബുക്ക് ലൈവിലൂടെ പൊലീസ് അക്രമത്തെ കുറിച്ച് അറിയച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. (Image:Naomi Osaka/Instagram)