TRENDING:

'ആ ഇന്ത്യക്കാരന്‍റെ ക്യാച്ച് കൈവിട്ടാൽ അത് വിരമിക്കാനുള്ള കാരണമാകുന്ന കാലം'; ഗിൽക്രിസ്റ്റിന്‍റെ തുറന്നുപറച്ചിൽ

Last Updated:

2008 ൽ ഇന്ത്യയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ നടന്ന നാലാമത്തെ ടെസ്റ്റിനിടെ വിരമിക്കാനുള്ള തീരുമാനം ഗിൽക്രിസ്റ്റ് പ്രഖ്യാപിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏതൊരു ബൌളറുടെയും പേടിസ്വപ്നമായിരുന്നു ഓസീസ് ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റ്. ആക്രമണാത്മക ബാറ്റിങ്ങിന്‍റെ പര്യായമായി അറിയപ്പെട്ടിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. ഓസീസ് ക്രിക്കറ്റിന്‍റെ പ്രതാപകാലമായിരുന്ന 2000ത്തിന്‍റെ ആദ്യപകുതിയിൽ അവരുടെ അനിവാര്യഘടകമായിരുന്നു ഗില്ലി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗിൽക്രിസ്റ്റ്. എന്നാൽ അന്നത്തെ കരുത്തരായ ഓസീസ് ടീമിനെ ഏറെ ബുദ്ധിമുട്ടിച്ച രണ്ടു ഇന്ത്യൻ താരങ്ങളെക്കുറിച്ച് പറയുകയാണ് ഗിൽക്രിസ്റ്റ്, വിവിഎസ് ലക്ഷ്മണും ഹർഭജൻ സിങും. ലക്ഷ്മണിനെ ഔട്ടാക്കാൻ എല്ലാ വഴിയും നോക്കിയിട്ടും നിരാശപ്പെട്ടിട്ടുണ്ട്. ഹർഭജൻ സിങ്ങ് പന്തുകൊണ്ട് ഓസീസ് ബൌളിങ് നിരയെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഗിൽക്രിസ്റ്റ് പറയുന്നു.
advertisement

"അക്കാലത്ത് അദ്ദേഹം (ലക്ഷ്മൺ) ഉൾപ്പടെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഭൂരിഭാഗം പേരും ഓസീസിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. തുടർന്ന് ഹർഭജന്‍റെ പന്തേറും ഞങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കി. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു" 'ലൈവ് കണക്റ്റ്' എന്ന ഷോയിൽ ടിവി അവതാരക മഡോണ ടിക്സീറയോട് സംസാരിക്കുകയായിരുന്നു ഗിൽക്രിസ്റ്റ്.

2008 ൽ ഇന്ത്യയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ നടന്ന നാലാമത്തെ ടെസ്റ്റിനിടെ വിരമിക്കാനുള്ള തീരുമാനം ഗിൽക്രിസ്റ്റ് പ്രഖ്യാപിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ വി വി എസ് ലക്ഷ്മന്റെ ക്യാച്ച് കൈവിട്ടാൽ, ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ അത് ഒരു നല്ല കാരണമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അദ്ദേഹം ധാരാളം അവസരങ്ങൾ നൽകില്ല, ”ഗിൽ‌ക്രിസ്റ്റ് പറഞ്ഞു. നല്ല ഫോമിലായിരിക്കുമ്പോൾപ്പോലും എപ്പോഴും വിരമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇടംകൈയ്യൻ ബാറ്റ്സ്മാൻ കൂട്ടിച്ചേർത്തു.

advertisement

"ക്രിക്കറ്റിൽനിന്ന് യഥാർത്ഥത്തിൽ വിരമിക്കുന്നതുവരെ ഏതുനിമിഷവും വിരമിക്കുമെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ എന‍റെ വിരമിക്കൽ സജീവ ചർച്ചയായി. കളിയോട് സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്നുണ്ടെങ്കിൽ വിരമിക്കാനുള്ള സമയത്ത് അത് ചെയ്യാൻ സാധിക്കണം, "അദ്ദേഹം പറഞ്ഞു.

You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]

advertisement

2003 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലിൽ ഔട്ടല്ലാതിരുന്നിട്ടും മൈതാനം വിട്ടതിനെക്കുറിച്ച് ഗിൽക്രിസ്റ്റ് ഇങ്ങനെ പറഞ്ഞു. "നോക്കൂ, ഞാനൊരു കുരിശുയുദ്ധക്കാരനല്ലാത്തതുകൊണ്ടാണ് അന്ന് ക്രീസ് വിടാൻ സ്വയം തീരുമാനിച്ചത്... ഇത് നിങ്ങൾ കളിക്കുന്ന രീതി മാത്രമാണ്. നമുക്ക് ഒന്നും ചെയ്യാനാകാത്ത ഒരു കളിയിൽ ഇങ്ങനെ ഇറങ്ങിപ്പോയിട്ടുള്ള നിരവധി കളിക്കാരുണ്ടാകും ... "

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആ ഇന്ത്യക്കാരന്‍റെ ക്യാച്ച് കൈവിട്ടാൽ അത് വിരമിക്കാനുള്ള കാരണമാകുന്ന കാലം'; ഗിൽക്രിസ്റ്റിന്‍റെ തുറന്നുപറച്ചിൽ
Open in App
Home
Video
Impact Shorts
Web Stories