ഇതിന് സാമൂഹികമാധ്യമമായ എക്‌സിലൂടെ പത്താനും മറുപടിയുമായി എത്തി. "നിങ്ങള്‍ ശരിയാണ് പറയുന്നത്. നമ്മുടെ കളിക്കാരും മാധ്യമങ്ങളും ഇര്‍ഫാന്‍ പത്താന്‍ എന്ന പേരിനോട് അമിതമായ ഇഷ്ടമുള്ളവരാണ്," പത്താന്‍ പറഞ്ഞു.
2006ല്‍ അഫ്രീദിയുമായുണ്ടായ ചൂടേറിയ തര്‍ക്കം പത്താന്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. "2006ലെ പര്യടനത്തിനിടെ ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ടു ടീമുകളും ഒരു വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. അഫ്രീദി വന്ന് എന്റെ തലമുടിയില്‍ പിടിച്ചു. എങ്ങനെയുണ്ടെന്ന് അദ്ദേഹം എന്നോട് ചോദിച്ചു," ലലന്‍ടോപ്പിന് കഴിഞ്ഞമാസം നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
advertisement
"അന്ന് അബ്ദുള്‍ റസാഖ് എന്നോടൊപ്പം ഇരിക്കുകയായിരുന്നു. പാകിസ്ഥാനില്‍ ഏതൊക്കെ മാംസം ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. വ്യത്യസ്ത തരം മൃഗങ്ങളുടെ മാംസം ലഭ്യമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പട്ടിയുടെ മാംസം ലഭ്യമാണോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ ചോദിച്ചത് കേട്ട് അദ്ദേഹം അത്ഭുതപ്പെട്ട് എന്നെ നോക്കി. ഞാന്‍ അങ്ങനെ പറയാന്‍ കാരണമെന്തെന്ന് ചോദിച്ചു. ഞാന്‍ അഫ്രീദിയെ ചൂണ്ടി, അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം ഇതുപോലെ കിടന്ന് കുരയ്ക്കുന്നത് എന്ന് പറഞ്ഞു," പത്താന്‍ കൂട്ടിച്ചേര്‍ത്തു.
Summary: Eating dog meat controversy between Irfan Pathan and Shahid Afridi reignited