ജോണി ബൈര്‍സ്റ്റോയെയും(57) ജോസ് ബട്‌ലറെയും(23) നഷ്ടമായ ശേഷം റൂട്ട് മോയിന്‍ അലിയുടെയും(27) വാലറ്റത്തിനൊപ്പവും പൊരുതി നിന്നാണ് ഇംഗ്ലണ്ടിനെ ഈ സ്‌കോറിലേക്ക് നയിച്ചത്.
321 പന്തുകള്‍ നേരിട്ട റൂട്ട് 18 ബൗണ്ടറികള്‍ സഹിതമാണ് പുറത്താകാതെ 180 റണ്‍സ് നേടിയത്. ടെസ്റ്റ് കരിയറിലെ റൂട്ടിന്റെ 22 ആം സെഞ്ചുറിയും തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമാണിത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു. റൂട്ടിന് പുറമെ 107 പന്തില്‍ 57 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയും 49 റണ്‍സ് നേടിയ റോറി ബേണ്‍സുമാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
advertisement
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 94 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ഇഷാന്ത് ശര്‍മ്മ 69 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി 95 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റൊന്നും നേടുവാന്‍ സാധിച്ചില്ല.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 364 റണ്‍സ് നേടി ഓള്‍ഔട്ടായിരുന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 129 റണ്‍സോടെ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായപ്പോള്‍ 83 റണ്‍സുമായി രോഹിത് മികച്ച പിന്തുണയേകി. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സെങ്കില്‍ രോഹിത് 145 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു.
രണ്ടാം ദിനത്തില്‍ 276-3 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 364 റണ്‍സിന് പുറത്തായി. രണ്ടാം ദിനത്തില്‍ തങ്ങളുടെ സ്‌കോര്‍ബോര്‍ഡിലേക്ക് 88 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്സണാണ് ഇന്ത്യന്‍ നിരയെ തകര്‍ത്ത് വിട്ടത്. ഇന്ത്യന്‍ മധ്യനിരയില്‍ ജഡേജ (40), പന്ത് (37) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത്.
ഒന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ അതേ പ്രകടനം തുടരാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനത്തില്‍ ആദ്യ ദിനത്തില്‍ നിറം മങ്ങിയ ഇംഗ്ലണ്ട് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം ദിനത്തില്‍ കണ്ടത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ താരങ്ങള്‍ പെട്ടെന്ന് തന്നെ കൂടാരം കയറുകയായിരുന്നു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ അഞ്ച്, റോബിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൊയീന്‍ അലി ഒരു വിക്കറ്റ് വീഴ്ത്തി.