TRENDING:

ഇനി ഏകദിന ലോകകപ്പിന് ഒരേയൊരു ചാമ്പ്യന്മാര്‍; വനിതാ കിരീടവും പുരുഷ കിരീടവും സ്വന്തമാക്കി ഇംഗ്ലണ്ട്

Last Updated:

2017 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തായിരുന്നു ഇംഗ്ലീഷ് വനിതകള്‍ കിരീടം നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോഡ്‌സ്: ഏകദിന ക്രിക്കറ്റ് കിരീടത്തിന് ഇനി ഒരു അവകാശികള്‍ മാത്രം. അത് പുരുഷ ക്രിക്കറ്റിലായാലും വനിതാ ക്രിക്കറ്റിലായാലും അങ്ങനെ തന്നെ. ലോഡ്‌സില്‍ നടന്ന കലാശപ്പോരില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരവും സമനിലയില്‍ അവസാനിച്ചതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നേട്ടവുമായാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. അങ്ങനെ പുരുഷ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിട്ടു.
advertisement

എന്നാല്‍ ഇംഗ്ലണ്ടിന്റെ വനിതാ ടീമുകള്‍ നാല് തവണയാണ് ഏകദിന കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവുമൊടുവില്‍ 2017 ല്‍ ഇംഗ്ലണ്ടില്‍  നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തായിരുന്നു ഇംഗ്ലീഷ് വനിതകള്‍ കിരീടം നേടിയത്. ഫൈനലില്‍ 9 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

Also Read: 'വീണുപോയ ബോള്‍ട്ടും സ്‌റ്റോക്‌സും'; ന്യൂസീലന്‍ഡില്‍ നിന്നും കിരീടം അകന്ന ആ രണ്ടു നിമിഷങ്ങള്‍

നേരത്തെ മൂന്നുതവണയും ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴായിരുന്നു ഇംഗ്ലീഷ് വനിതകളുടെ കിരീടധാരണം. 1973, 1983, 2009 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ ഇവര്‍ ലോക ചാമ്പ്യന്മാരാകുന്നത്. കാത്തിരിപ്പിനൊടുവില്‍ പുരുഷ ടീമും ലോക കിരീടം ചൂടിയതോടെ ഏകദിന ലോകകപ്പില്‍ ഇനി പുരുഷ വിഭാഗത്തിലായാലും വനിതാ വിഭാഗത്തിലായാലും ഒരൊറ്റ ചാമ്പ്യന്മാരെ ഉള്ളൂ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇനി ഏകദിന ലോകകപ്പിന് ഒരേയൊരു ചാമ്പ്യന്മാര്‍; വനിതാ കിരീടവും പുരുഷ കിരീടവും സ്വന്തമാക്കി ഇംഗ്ലണ്ട്