'വീണുപോയ ബോള്‍ട്ടും സ്‌റ്റോക്‌സും'; ന്യൂസീലന്‍ഡില്‍ നിന്നും കിരീടം അകന്ന ആ രണ്ടു നിമിഷങ്ങള്‍
Last Updated:
ഈ രണ്ട് 'വീഴ്ചകള്‍' ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകാതെ തന്നെ കിവികള്‍ക്ക് അനുകൂലമായി മാറിയേനെ
ലോഡ്‌സ്: ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കാതിരുന്നിട്ടും കിരീടം നഷ്ടപ്പെട്ട അവസ്ഥയിലാണ് ന്യൂസീലന്‍ഡ്. മറുവശത്ത് ഇംഗ്ലണ്ടാകട്ടെ ഫൈനലില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിലാദ്യമായി ലോകകപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞ സന്തോഷത്തിലും. 49 ാം ഓവറില്‍ ബൗണ്ടറി ലൈനരികിലെ ബോള്‍ട്ടിന്റെ വീഴ്ചയും 50 ഓവറില്‍ റണ്‍ഔട്ടില്‍ നിന്ന് രക്ഷ നേടാന്‍ സ്‌റ്റോക്‌സിന്റെ മുഴുനീള ഡൈവിങ്ങുമാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചത്.
ഇംഗ്ലണ്ടിന് ജയിക്കാന്‍ 9 പന്തില്‍ 22 റണ്‍സ് വേണ്ടിയിരിക്കേ ബെന്‍ സ്റ്റോക്‌സിന്റെ ക്യാച്ച് ബൗണ്ടറി ലൈനില്‍ ട്രെന്റ് ബോള്‍ട്ടിന്റെ കൈയിലൊതുക്കിയെങ്കിലും പിറകിലോട്ട് നീങ്ങിയ താരം ബൗണ്ടറി ലൈനില്‍ ചവിട്ടിയതാണ് കിവികളുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. പന്തില്‍ സിക്‌സര്‍ ലഭിച്ചതോടെ ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു.
Also Read: 'ഫുള്‍ ഇറക്കുമതിയാണല്ലേ' ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ നാല് 'വിദേശികള്‍'; ഫൈനലിലെ താരം എത്തിയത് ന്യൂസീലന്‍ഡില്‍ നിന്നും
അവസാന ഓവറില്‍ കിവികള്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സാണ്. ആദ്യ രണ്ട് പന്തും മിസ്സാക്കിയ സ്‌റ്റോക്‌സ് മൂന്നാം പന്ത് സിക്‌സര്‍ പറത്തി. നാലാം പന്തില്‍ നാലാം പന്തില്‍ ഡബിളിനുവേണ്ടി ഓടിയ താരം റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്യുകയും ചെയ്തു. വിക്കറ്റ് ലക്ഷ്യമാക്കി ഗുപ്ടില്‍ എറിഞ്ഞ പന്ത്, ക്രീസിലേക്ക് വീണ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പോയപ്പോള്‍ ഇംഗ്ലണ്ടിന് ആ പന്തില്‍ ലഭിച്ചത് ആറ് റണ്‍സും.
advertisement
A final decided by a thousand fine margins.#CWC19Final pic.twitter.com/RbHeil8gEr
— Cricket World Cup (@cricketworldcup) July 14, 2019
ഈ രണ്ട് 'വീഴ്ചകള്‍' ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകാതെ തന്നെ കിവികള്‍ക്ക് അനുകൂലമായി മാറിയേനെ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീണുപോയ ബോള്‍ട്ടും സ്‌റ്റോക്‌സും'; ന്യൂസീലന്‍ഡില്‍ നിന്നും കിരീടം അകന്ന ആ രണ്ടു നിമിഷങ്ങള്‍