എന്നാല്‍ കിരീടവുമായി ഇംഗ്ലീഷ് താരങ്ങളും സംഘവും മൈതാനം ചുറ്റുമ്പോള്‍ രസകരമായ ഒരു നിമിഷത്തിനും ലോഡ്‌സ് സാക്ഷ്യം വഹിച്ചു. താരങ്ങള്‍ ലോകകിരീടം പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്സിന്റെ കൈയ്യില്‍ നല്‍കി മുന്നേ നടക്കുകയായിരുന്നു. എന്നാല്‍ ട്രോഫി കൈയ്യിലെടുത്തെങ്കിലും ഉടന്‍ തന്നെ തന്റെ ഒപ്പമുള്ളവര്‍ക്ക് കൈമാറാന്‍ തിടുക്കപ്പെടുകയായിരുന്നു അദ്ദേഹം.
Also Read: 'ഞാന്‍ ഈ നിയമത്തോട് യോജിക്കുന്നില്ല' കിവികളെ പരാജയപ്പെടുത്തിയ നിയമത്തിനെതിരെ യുവിയും രോഹിത്തും കൈഫും
പരിശീലക സംഘത്തിലുള്ളവര്‍ കിരീടം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതുകേള്‍ക്കാതെ ട്രോഫി കൈമാന്‍ ശ്രമിക്കുകയും ചെയ്ത ബെയ്‌ലിസ്സ് ആരും വാങ്ങുന്നില്ലെന്ന് മനസിലായതോടെ കിരീടം ഗ്രൗണ്ടില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് ഉടന്‍ തന്നെ തിരിച്ചെടുക്കുന്നുമുണ്ട്. പരിശീലകന് ക്രെഡിറ്റ് ഒന്നും ആവശ്യമില്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് ഐസിസിയാണ് ഈ വീഡിയോ പങ്കുവെച്ചത്.
advertisement