നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഞാന്‍ ഈ നിയമത്തോട് യോജിക്കുന്നില്ല' കിവികളെ പരാജയപ്പെടുത്തിയ നിയമത്തിനെതിരെ യുവിയും രോഹിത്തും കൈഫും

  'ഞാന്‍ ഈ നിയമത്തോട് യോജിക്കുന്നില്ല' കിവികളെ പരാജയപ്പെടുത്തിയ നിയമത്തിനെതിരെ യുവിയും രോഹിത്തും കൈഫും

  പക്ഷേ എന്റെ ഹൃദയം അവസാന നിമിഷം വരെ പോരാടിയ കിവികള്‍ക്കൊപ്പമാണ്

  kiwis

  kiwis

  • News18
  • Last Updated :
  • Share this:
   ലോഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനല്‍ മത്സരം ലോകകപ്പ് ചരിത്രത്തിലെ തന്നെ നിര്‍ണായക നിമിഷങ്ങളിലൊന്നായിരുന്നു. നിശ്ചിത അമ്പത് ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം സമനിലയിലവസാനിച്ചതോടെ ബൗണ്ടറികളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചതും ഇംഗ്ലണ്ടിന് കിരീടം ലഭിക്കുന്നതും. എന്നാല്‍ വിജയികളെ നിശ്ചയിച്ച ക്രിക്കറ്റ് നിയമത്തിനെതിരെ നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ, മുന്‍താരങ്ങളായ യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഗൗതം ഗംഭീര്‍ എന്നിവരും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

   ചില നിയമങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. ബൗണ്ടറികളിലൂടെ എങ്ങിനെയാണ് വിജയികളെ നിശ്ചയിക്കുകയെന്നായിരുന്നു ഗംഭീര്‍ ചോദിച്ചത്. 'എനിക്ക് മനസിലാകുന്നില്ല, ഇതുപോലൊരു മത്സരത്തില്‍ എങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ കണ്ടെത്തുന്നതെന്ന്. മണ്ടന്‍ നിയമം. സമനിലയാകണമായിരുന്നു. രണ്ട് ടീമിനേയും അഭിനന്ദിക്കുന്നു. രണ്ടു പേരും വിജയികളാണ്' ഗംഭീര്‍ ട്വീറ്റ് ചെയ്തു.

   Also Read: വിജയാഘോഷത്തിനിടെ സഹതാരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചപ്പോള്‍ ഓടി മാറി റാഷീദും മോയിന്‍ അലിയും


   'ഈ നിയമത്തോട് ഞാന്‍ യോജിക്കുന്നില്ല. പക്ഷേ നിയമങ്ങള്‍ നിയമങ്ങളാണ് ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് അഭിനന്ദനങ്ങള്‍. പക്ഷേ എന്റെ ഹൃദയം അവസാന നിമിഷം വരെ പോരാടിയ കിവികള്‍ക്കൊപ്പമാണ്' യുവിയും ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് സിക്സും ഫോറുമടക്കം 26 ബൗണ്ടറികളും ന്യൂസിലന്‍ഡ് 17 ബൗണ്ടറികളുമായിരുന്നു നേടിയിരുന്നത്. ഇതാണ് ന്യൂസിലന്‍ഡിന് വിനയായത്.

   First published:
   )}