മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്ത് നിന്ന് ഒട്ടേറെ തവണ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ നാലാം ദിനമാണ് സംഭവം നടന്നത്. 3 റിവ്യും പാഴാക്കിയ കോഹ്ലി ഒരു ഡി ആര്‍ എസ് പോലും ശരിയായി ഉപയോഗിച്ചിരുന്നില്ല, ഇതാണ് ആരാധകരുടെ പരിഹാസത്തിന് കാരണമായത്.
മത്സരത്തില്‍ ബൗളര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അനാവശ്യ സമയത്ത് റിവ്യൂ ആവശ്യപ്പെട്ടതിനാല്‍ ആവശ്യ സമയത്ത് ഇന്ത്യയ്ക്ക് അനുകൂലമായി ഒന്നുപോലും അവശേഷിച്ചിരുന്നില്ല. 3 ഡി ആര്‍ എസും പാഴാക്കി ഉടനെ തന്നെ നായകന്‍ ജോ റൂട്ടിനെതിരെ വീണ്ടും ഇന്ത്യന്‍ ടീം അപ്പീല്‍ ചെയ്തിരുന്നു, എന്നാല്‍ അത് അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു. പക്ഷെ റിവ്യൂ ഒന്നും ബാക്കി ഇല്ലാത്തതിനാല്‍ അമ്പയറുടെ തീരുമാനം പുനര്‍പാരിശോധിക്കാനായി ആവശ്യപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ജോ റൂട്ടിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറില്‍ എത്തിയതും.
advertisement
ഇതോടെ ഡി ആര്‍ എസ് ആവശ്യപ്പെടുന്ന ആംഗ്യം കാട്ടി ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ കോഹ്ലിയെ ട്രോളാന്‍ തുടങ്ങുകയായിരുന്നു. സിറാജ് എറിഞ്ഞ 72ആം ഓവറിലെ അവസാന പന്തിലായിരുന്നു ശേഷിക്കുന്ന ഏക റിവ്യും കോഹ്ലി നഷ്ട്ടമാക്കിയത്. അവസാന റിവ്യൂ കൈയിലുള്ളതെന്ന് മനസ്സിലാക്കിയ കോഹ്ലി അമ്പയറുടെ തീരുമാനം പുന പരിശോധിക്കാനായി ആവശ്യപ്പെടാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ സിറാജിന്റെ അഭ്യര്‍ത്ഥനയിലായിരുന്നു കോഹ്ലി റിവ്യൂവിന് നല്‍കിയത്.
തേഡ് അമ്പയറുടെ പരിശോധനയില്‍ ബോള്‍ സ്റ്റമ്പില്‍ ഹിറ്റ് ചെയ്യാതെയാണ് കടന്നു പോയത്. ഇതോടെ ഇന്ത്യയ്ക്ക് ശേഷിച്ചിരുന്ന റിവ്യൂവും നഷ്ടമായി. തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ റിവ്യൂ തീരുമാനങ്ങളെ പരിഹസിച്ച് ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ രംഗത്തെത്തിയത്.
കോഹ്ലിയെ നോക്കി ഡി ആര്‍ എസ് ചിഹ്നം കാട്ടിയായിരുന്നു അവരുടെ പരിഹാസം. ഇതിന്റെ ചിത്രം ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.