TRENDING:

Euro 2024 | ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ ഫൈനലിൽ; യമാൽ യൂറോ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറർ

Last Updated:

ഫ്രാൻസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ യൂറോ കപ്പിന്റെ ഫൈനലിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്രാൻസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ യൂറോ കപ്പിന്റെ ഫൈനലിൽ. കോലോ മുവാനിയുടെ ഗോളിൽ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയതെങ്കിലും ലാമിൻ യമാലും ഡാനി ഒൽമോയും ചേർന്ന് സ്പെയിനിന് വിജയമൊരുക്കി. 21-ാം മിനിറ്റിൽ ഗോൾ നേടിയ യമാൽ, യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി. 25-ാം മിനിറ്റിലായിരുന്നു ഡാനി ഒൽമോയയുടെ ഗോൾ. ഇന്ന് നടക്കുന്ന നെതർലൻഡ്-ഇംഗ്ലണ്ട് മത്സരത്തിലെ ജേതാക്കളായിരിക്കും ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.
advertisement

യൂറോ കപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമാണ് 16 വയസ്സുകാരനായ ലാമിൻ യമാൽ. 16 വര്‍ഷവും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാല്‍ ഗോളുമായി റെക്കോര്‍ഡിട്ടത്. അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്.

advertisement

യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. ഒമ്പതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെതിരേ ലമിന്‍ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു. യൂറോയിൽ അഞ്ചാം ഫൈനൽ കളിക്കാനാണ് സ്പെയിൻ ഒരുങ്ങുന്നത്. 2024 യൂറോ കപ്പിൽ തോൽവി അറിയാതെയാണ് സ്പെയിൻ ഫൈനൽ വരെ മുന്നേറിയത്. 2012 യൂറോ കപ്പ് ജേതാക്കളായതിനു ശേഷം ആദ്യമായാണ് സ്പെയിൻ യൂറോ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നതെന്ന പ്രത്യേകയുമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Euro 2024 | ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ ഫൈനലിൽ; യമാൽ യൂറോ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറർ
Open in App
Home
Video
Impact Shorts
Web Stories