എന്നാൽ 86–ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 89–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ കോർണറിൽനിന്നുള്ള ഗോൾ ശ്രമങ്ങൾ സ്പെയിൻ ഗോളി ഉനായ് സിമോണും ഡാനി ഒൽമോയും തടഞ്ഞത് മത്സരത്തിൽ നിർണായകമായി. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വീണിരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. നാലു പ്രാവശ്യം യൂറോ കപ്പ് നേടുന്ന ആദ്യ ടീമാണ് സ്പെയിൻ.
അതേസമയം, യമാല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. യൂറോ കപ്പ് ഫൈനലില്‍ ഇറങ്ങിയതോടെ പുരുഷ ലോകകപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സ്വന്തം പേരില്‍ ചേര്‍ത്തത്. 17 വയസ്സ് പൂര്‍ത്തിയായി ഒരു ദിവസത്തിന് ശേഷമാണ് യമാല്‍ ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുന്നത്. 1958-ല്‍ 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ബ്രസീലിനായി ലോകകപ്പിലിറങ്ങിയത്. 66 വര്‍ഷം പഴക്കമുള്ള ഈ റെക്കോഡാണ് യമാല്‍ മറികടന്നത്.
advertisement