TRENDING:

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകനെ കാമുകി മുഖത്തടിച്ചു; ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ കമന്‍റേറ്റർ സ്ഥാനത്തുനിന്ന് നീക്കിയേക്കും

Last Updated:

മുൻ കാമുകിയുമായുള്ള ശാരീരികബന്ധത്തെച്ചൊല്ലിയാണ് ഓസ്ട്രേലിയൻ മുൻ നായകനും കാമുകിയും തമ്മിൽ വഴക്കുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും കാമുകി ജേഡ് യാർബ്രോയുമായുള്ള രൂക്ഷമായ വഴക്കും കൈയാങ്കളിയും സമൂഹാമധ്യമങ്ങളിൽ പ്രചരിക്കുന്നു. രൂക്ഷമായ വഴക്കിനിടെ കാമുകി ക്ലാർക്കിനെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൈക്കൽ ക്ലാർക്കിനെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കമന്‍റേറ്റർ പാനലിൽനിന്ന് ഒവിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന് കടപ്പാട്- ഡെയിലി ടെലഗ്രാഫ്
ചിത്രത്തിന് കടപ്പാട്- ഡെയിലി ടെലഗ്രാഫ്
advertisement

ക്വീൻസ്‌ലാൻഡിലെ നൂസയിൽ ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ക്ലാർക്കും കാമുകിയും തമ്മിൽ വഴക്കുണ്ടായത്. യാർബ്രോയുടെ സഹോദരിയും ഭർത്താവും, മാധ്യമ പ്രവർത്തകൻ കാൾ സ്റ്റെഫനോവിച്ച് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ലാർക്കിന്‍റെ മുൻ കാമുകി-പ്രശസ്ത ഫാഷൻ ഡിസൈനറായ പിപ്പ് എഡ്വേർഡുമായി ഇപ്പോഴും താരത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഒരു പാർക്കിന് മുന്നിൽവെച്ചാണ് ക്ലാർക്കും യാർബ്രോയും തമ്മിൽ വഴക്കുണ്ടായത്. പാർക്കിന് പുറത്ത് നിന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. ദ ഡെയ്‌ലി ടെലഗ്രാഫാണ് വീഡിയോ ആദ്യം പുറത്തുകൊണ്ടുവന്നത്.

advertisement

വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ഇരുവരും തമ്മിലുള്ള രൂക്ഷമായ തർക്കം വൈറലായതോടെ, ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ടിവി കമന്‍റേറ്റർ പാനലിൽനിന്ന് ക്ലാർക്കിനെ ഒഴിവാക്കുമെന്നാണ് സൂചന.

അവ്യക്തമായ വീഡിയോ ക്ലിപ്പിൽ ക്ലാർക്ക്, കാമുകിയോട് കേണപേക്ഷിക്കുന്നത് കാണാം. അതിനിടെയാണ് 41 കാരനായ ക്ലാർക്കിനെ യാർബ്രോ മുഖത്ത് അടിക്കുന്നത്. മുൻ കാമുകി എഡ്വേർഡുമായുള്ള ക്രിക്കറ്റ് താരത്തിന്റെ ശാരീരിക ബന്ധത്തെ പരാമർശിച്ചാണ് യാർബ്രോ ക്ലാർക്കിനോട് ആക്രോശിക്കുന്നത്. സംവാദത്തിനിടെ, യാർബ്രോ, ക്ലാർക്കിന്റെ അടുത്ത മാസത്തെ ഇന്ത്യാ യാത്രയെ കുറിച്ചും പരാമർശിച്ചു, “ഞാൻ കുറേ പാഠം പഠിച്ചു. അവളെ കൂടെ നിങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് അയക്കണോ?”

advertisement

ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം മൈക്കൽ ക്ലാർക്ക് കമന്‍റേറ്ററായി പേരെടുത്തു വരികയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ബിസിസിഐയാണ് കമന്‍റേറ്ററായി ക്ലാർക്കിനെ വിളിച്ചത്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, 2015 ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനെ വൈറൽ വീഡിയോയുടെ പശ്ചാത്തലത്തിൽ കമന്റേറ്ററുടെ പോസ്റ്റിൽ നിന്ന് നീക്കിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടെ കാമുകിയുമായി വഴക്കുണ്ടായ സംഭവത്തിൽ പരസ്യമായി ക്ഷാമപണം നടത്തി ക്ലാർക്ക് രംഗത്തെത്തി. ദി ഡെയ്‌ലി ടെലിഗ്രാഫിനോട് സംസാരിക്കവെ, മുൻ ഓസീസ് ബാറ്റർ കാമുകിയുമായുള്ള വഴക്കിനെ “ലജ്ജാകരവും ഖേദകരവും” എന്നാണ് വിശേഷിപ്പിച്ചത്. “ഇത് പൂർണ്ണമായും എന്‍റെ മാത്രം തെറ്റാണ്,” അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകനെ കാമുകി മുഖത്തടിച്ചു; ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ കമന്‍റേറ്റർ സ്ഥാനത്തുനിന്ന് നീക്കിയേക്കും
Open in App
Home
Video
Impact Shorts
Web Stories