ന്യൂ സൗത്ത് വെയ്ല്‍സിന്റെ ഓള്‍റൗണ്ടറായിരുന്നു അലന്‍. ഇടംകയ്യന്‍ സ്വിങ് ബൗളറായ അദ്ദേഹം ഓസ്ട്രേലിയക്ക് വേണ്ടി 186 വിക്കറ്റും 1328 റണ്‍സും നേടി. 44 ടെസ്റ്റുകളാണ് ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. 2011ല്‍ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്കും അദ്ദേഹത്തിന്റേ പേരെത്തി.
1960ലാണ് ഒരു ടെസ്റ്റില്‍ 100 റണ്‍സും 10 വിക്കറ്റും വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടം അലന്‍ ഡേവിഡ്‌സണ്‍ സ്വന്തമാക്കിയത്. ബ്രിസ്‌ബേനില്‍ വെച്ച് വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു അലന്‍ ഡേവിഡ്‌സണിന്റെ ഈ നേട്ടം. 44, 80 എന്നീ സ്‌കോറുകളാണ് അന്ന് രണ്ട് ഇന്നിങ്‌സിലുമായി അലന്‍ ഡേവിഡ്‌സന്‍ നേടിയത്. പരിക്കേറ്റ വിരലുമായി അന്ന് കളിച്ച അലന്‍ അവസാന ദിനം 80 റണ്‍സോടെ പിടിച്ചു നിന്നാണ് കളി സമനിലയിലാക്കാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്.
ആദ്യത്തെ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമത്തേതില്‍ ആറും വിക്കറ്റ് വീഴ്ത്തി. 1953ലെ ആഷസ് പരമ്പരയിലാണ് അലന്‍ ഡേവിഡ്സണ്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്.